ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ഭാര്യയെയും മൂന്നു പിഞ്ചുമക്കളെയും അധ്യാപകൻ കഴുത്തറ ുത്തു കൊന്നു. ബിഹാർ സ്വദേശിയായ ഉപേന്ദ്ര ശുക്ലയാണ് മെഹറൗലിയിൽ ക്രൂരകൃത്യം നടത്തിയ ത്. സ്വകാര്യ സ്ഥാപനത്തിലെ കെമിസ്ട്രി ട്യൂഷന് അധ്യാപകനാണ് 42കാരനായ ഉപേന്ദ്ര. ശനിയാഴ്ച പുലർച്ച ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് ഇയാൾ ഭാര്യ അർച്ചനയെയും മക്കളെയും വധിച്ചത്. ഏഴു വയസ്സും രണ്ടുമാസവും പ്രായമായ പെൺമക്കളും അഞ്ച് വയസ്സുള്ള മകനുമാണ് കൊല്ലപ്പെട്ടത്.
ഉപേന്ദ്രയുടെ മാതാവാണ് വിവരം പൊലീസിനെ അറിയിച്ചത്. രണ്ടു മുറികൾ മാത്രമുള്ള വീട്ടിലെ ഒരു മുറിയിൽ കഴിയുന്ന ഇവർ മകനും കുടുംബവും കിടന്നുറങ്ങിയ മുറി രാവിലെയായിട്ടും തുറക്കാതിരുന്നതിനാൽ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽക്കാരെത്തി മുറി തുറന്നപ്പോൾ മൃതദേഹങ്ങൾക്കരികിൽ ഉപേന്ദ്ര ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്.
അറസ്റ്റിലായ ഇയാൾ കുറ്റം സമ്മതിച്ചതായി ഡി.സി.പി വിജയ്കുമാർ പറഞ്ഞു. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയാണെന്നും കൊലപ്പെടുത്തുന്നതിെൻറ കാരണം തനിക്ക് തന്നെ അറിയില്ലെന്നും കത്തെഴുതി വെച്ചിരുന്നു. അറസ്റ്റിലായ പ്രതി ഉപേന്ദ്ര ശുക്ല കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. ഉപേന്ദ്ര ശുക്ല മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് സൂചനകളെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.