ഡൽഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ എം.എൽ.എമാരിൽ ഒരാൾ പൊലീസിൽ കീഴടങ്ങി

ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ  കയ്യേറ്റം ചെയ്ത സംഭവത്തിൽ ആം ആദ്മി എം.എൽ.എ മാരിലൊരാളായ അമാനത്തുള്ള ഖാൻ പൊലിസിൽ കീ‍ഴടങ്ങി. ജാമിയ നഗർ പൊലീസിലാണ് ഖാൻ കീഴടങ്ങിയത്. സംഭവത്തിൽ താൻ നിരപരാധിയാണെന്ന് ഖാൻ പൊലിസിനോട് പറഞ്ഞു.  

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മറ്റൊരു എം.എൽ.എ പ്രകാശ് ജാർവാളിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ വെച്ച് ആം.ആദ്മി എം.എൽ.എമാർ  മർദ്ദിച്ചുവെന്ന ആരോപണമുയർന്നത്.  ഇതേ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ലെഫ്റ്റനന്‍റ് ഗവർണറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. 

Tags:    
News Summary - Delhi Chief Secretary row: AAP MLA Amanatullah Khan detained- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.