Posted On
date_range Updated On
date_range 2.2 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടിന് അംഗീകാരം നൽകി കേന്ദ്രം
ന്യൂഡൽഹി: വൻ പ്രതിരോധ ഇടപാടിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ. ഡിഫൻസ് അക്വസിഷൻ കൗൺസിലാണ് അംഗീകാരം നൽകിയത്. 97 തേജസ് എയർക്രാഫ്റ്റുകളും 156 പ്രചണ്ഡ് ഹെലികോപ്ടറുകളും വാങ്ങാനുളള ഇടപാടിനാണ് അംഗീകാരം നൽകിയത്. 1.1 ലക്ഷം കോടി മൂല്യമുള്ള ഇടപാടാണിത്.
തേജസ് മാർക്ക് 1-A യുദ്ധവിമാനങ്ങൾ ഇന്ത്യൻ എയർഫോഴ്സിനായാണ് വാങ്ങുന്നത്. ഹെലികോപ്ടറുകൾ എയർഫോഴ്സിനൊപ്പം ഇന്ത്യൻ ആർമിയും ഉപയോഗിക്കും. ഇതിനൊപ്പം മിസൈലുകളും തോക്കുകളും കൂടി കേന്ദ്രസർക്കാർ വാങ്ങും. ഇതോടെ 2.2 ലക്ഷം കോടിയുടെ ഇടപാടായിരിക്കും കേന്ദ്രസർക്കാർ നടത്തുക.
ഇന്ത്യൻ എയർഫോഴ്സിന്റെ സുഖോയ് വിമാനങ്ങളുടെ അപ്ഗ്രേഡിനും ഡിഫൻസ് അക്വസിഷൻ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ വ്യവസായരംഗത്തിന് ഊർജം നൽകുന്നതാവും ഇടപാടെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.