‘സുദർശൻ ചക്ര’ ഇസ്രായേലിന്റെ അയേൺ ഡോം പോലെ പ്രവർത്തിക്കും -സേന മേധാവി

മൗ (മധ്യപ്രദേശ്): ഇന്ത്യയുടെ നിർദിഷ്ട വ്യോമ പ്രതിരോധ സംവിധാനമായ ‘സുദർശൻ ചക്ര’ ഇസ്രായേലിന്റെ അയേൺ ഡോം പോലെ പ്രവർത്തിക്കുമെന്ന് സംയുക്തസേന മേധാവി ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.

സെൻസറുകൾ, മിസൈലുകൾ, നിരീക്ഷണ ഉപകരണങ്ങൾ, നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയ സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കിയ പ്രതിരോധ കവചം എല്ലാ കാലാവസ്ഥയിലും രാജ്യത്തിന് ‘പരിചയും വാളു’മായി പ്രവർത്തിക്കും.

മധ്യപ്രദേശിലെ മൗവിൽ നടന്ന സൈനിക കോൺക്ലേവ് ‘രൺ സംവാദിൽ സംസാരിക്കവെയാണ് ജനറൽ ചൗഹാൻ ‘സുദർശൻ ചക്ര’യെ കുറിച്ച് വിശദീകരിച്ചത്. ശത്രുവിന്റെ വ്യോമ ആക്രമണങ്ങളെ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള ശക്തമായ സംവിധാനം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Defence Chief Highlights Sudarshan Chakra As India's Version Of Israel's Iron Dome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.