വെളിയിട വിസർജനം നടത്തിയ സ്​ത്രീകളെ പഞ്ചായത്ത്​ അപമാനിച്ചെന്ന്​ പരാതി

മും​ൈ​ബ: വെളിയിട വിസർജ മുക്​ത മഹാരാഷ്​ട്രക്ക്​ വേണ്ടി സർക്കാർ പ്രവർത്തന നടക്കുന്നതിനിടെ തുറസായ സ്​ഥലത്ത്​ വിസർജനം നടത്തിയ രണ്ടു സ്​ത്രീകളെ പഞ്ചായത്ത്​ അധ്യക്ഷൻ അപമാനിച്ചുവെന്ന്​ പരാതി. സോൽപൂർ ജില്ലയി​െല ജില്ല പരിഷത്ത്​ അധ്യക്ഷനാണ്​ സ്​ത്രീക​െള അപമാനിച്ചത്​. 

ചിക്ക്​മഹ്​ദ്​ ഗ്രാമത്തിൽ നിന്നുള്ള രണ്ട്​ സ്​ത്രീകൾ സ്വന്തമായി ടോയ്​ലറ്റുകളില്ലാത്തതിനാൽ തുറസായ സ്​ഥലത്ത്​ വിസർജനം നടത്തി. അതിനു ശേഷം അവർ തിരികെ വരു​േമ്പാൾ ​െഎ.എ.എസ്​ ഒാഫീസറായ രാജേന്ദ്ര ഭാറുദ്​ ഇരുവരെയും പൂമാലയണിയിച്ച്​ പരിഹസിക്കുകയും ഫോ​േട്ടാ എടുക്കുകയും ചെയ്​തുവെന്നാണ്​ ആരോപണം. ഇൗ ​േഫാ​േട്ടാ മാധ്യമങ്ങൾക്ക്​ പങ്കു​െവക്കുകയും ചെയ്​തുവെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. 

എന്നാൽ ഇക്കാര്യങ്ങൾ രാജേന്ദ്ര ഭാറുദ്​ നിഷേധിച്ചു. പ്രാദേശിക സ്വയം സഹായ സംഘമാണ്​ ഇത്തരം പ്രവർത്തികൾ ചെയ്​തതെന്നും അദ്ദേം കൂട്ടിച്ചേർത്തു. 

കഴിഞ്ഞയാഴ്​ചയാണ്​ മഹാരാഷ്​ട്ര നഗരം വെളിയിട വിസർജന മുക്​തമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ പ്രഖ്യാപിച്ചത്​. ഗ്രാമ പ്രദേശങ്ങൾ കൂടി വെളിയിട വിസർജന വിമുക്​തമാക്കി സ്വച്​ഛ്​ മഹാരാഷ്​ട്ര പ്രാവർത്തികമാക്കാനുള്ള തയാറെടുപ്പിലാണ്​ സർക്കാർ. ജനങ്ങളുടെ മാനസികാവസ്​ഥയിൽ മാറ്റം വരുത്തിയാൽ മാത്രമേ ഇത്​ വിജയകരമായി പ്രാവർത്തികമാക്കാനാകൂവെന്ന്​ മുഖ്യമ​ന്ത്രി അറിയിച്ചു. 

Tags:    
News Summary - Defecating in Open: Maharashtra Panchayat Chief Insult Ladies - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.