എടപ്പാടി കെ. പളനിസ്വാമി

ബി.ജെ.പി ബന്ധം അവസാനിപ്പിക്കാൻ തീരുമാനമെടുത്ത് രണ്ട് കോടി എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ -പളനിസ്വാമി

ചെന്നൈ: ബി.ജെ.പിയുമായുള്ള നാലു വർഷം നീണ്ട സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ കൂടുതൽ പ്രതികരണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി. രണ്ട് കോടി പാർട്ടി പ്രവർത്തകരെ പരിഗണിച്ചാണ് കൂട്ടായ തീരുമാനം സ്വീകരിച്ചതെന്ന് എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.

ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കാനുള്ള പ്രമേയം പാർട്ടി പാസ്സാക്കിയിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിൽ പുതിയ സഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ മുൻ നേതാക്കളെ കുറിച്ചുള്ള ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ കെ. അണ്ണാമലൈയുടെ അനാവശ്യ പരാമർശത്തിന് പിന്നാലെ സെപ്തംബർ 25നാണ് ബി.ജെ.പി സഖ്യം എ.ഐ.എ.ഡി.എം.കെ അവസാനിപ്പിച്ചത്. അണ്ണാദുരൈക്കെതിരായ അണ്ണാമലൈയുടെ മോശം പരാമർശത്തെ കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയെ അറിയിച്ച ശേഷമായിരുന്നു സഖ്യം വിടാനുള്ള തീരുമാനം.

അണ്ണാദുരൈക്കെതിരായ പരാമർശത്തിൽ മാപ്പ് പറയണമെന്നും അല്ലെങ്കിൽ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമായിരുന്നു എ.ഐ.എ.ഡി.എം.കെ ആവശ്യം. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി എ.ഐ.എ.ഡി.എം.കെ സഖ്യമുണ്ടാക്കിയിരുന്നു.

Tags:    
News Summary - Decision to split from BJP taken by '2 crore' AIADMK cadres- Palaniswami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.