ആംബുലൻസ് നൽകിയില്ല; മധ്യപ്രദേശിൽ മൃതദേഹം കൊണ്ടുപോയത് മാലിന്യം ശേഖരിക്കുന്ന ട്രോളി വാഹനത്തിൽ

ഭോപ്പാൽ: കൊലപാതകക്കേസിലെ ഇരയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം കൊണ്ടുപോയത് നഗര പാലികയുടെ മാലിന്യം ശേഖരിക്കുന്ന ട്രോളി വാഹനത്തിൽ. മധ്യപ്രദേശിലെ ദാമോ ആശുപത്രിയിലാണ് സംഭവം. സർക്കാർ നൽകിയ രണ്ട് ആംബുലൻസുകൾ ഉപയോഗിക്കാതെ വെറുതെ കിടക്കുമ്പോഴാണ് മൃതദേഹം ഇത്തരത്തിൽ കൊണ്ടുപോകേണ്ടി വന്നത്.

ആശുപത്രിയിൽ നടക്കുന്ന മരണങ്ങൾക്ക് മാത്രമേ ആംബുലൻസ് വിട്ട് നൽകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞതുകൊണ്ടാണ് തങ്ങൾക്ക് കോർപ്പറേഷന്‍റെ മാലിന്യം കോരുന്ന വാഹനത്തിൽ മൃതദേഹം കൊണ്ടുപോകേണ്ടി വന്നതെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ പ്രതികരിച്ചു.

മധ്യപ്രദേശിൽ ഇതാദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. ജൂലൈയിൽ സാധാരണക്കാർക്ക് വേണ്ടി സർക്കാർ നൽകി‍യ 150 മുക്തി വാഹൻ വാഹനങ്ങൾ ഉപയോഗിക്കാതെ ചതുപ്പിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യ സമയത്ത് വാഹനം ലഭിക്കാതെ വരുമ്പോൾ മൃതദേഹങ്ങൾ കൈയിൽ കിട്ടിയ വാഹനങ്ങളിൽ കൊണ്ടുപോകുന്നല ദാരുണമായ കാഴ്ച ഇവിടെ പതിവാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.