ന്യൂഡൽഹി: ഞായറാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആന്ധ്രാപ്രദേശിന്‍റെ വടക്കൻ തീരങ്ങളിലും ഒഡീഷയുടെ തെക്കൻ തീരത്തുമാവും കാറ്റെത്തുക. കലിംഗപട്ടണത്തിനും ഗോപാൽപൂരിനും ഇടയിലാവും കാറ്റ് നാശവിതക്കുകയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഗോപാൽപൂരിനും കലിംഗപട്ടണത്തിനും ഇടയിലുള്ള ട്രെയിനുകൾ റദ്ദാക്കി. ആന്ധ്രയിലും ഒഡീഷയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.
അതേസമയം, ഗുലാബ് ചുഴലിക്കാറ്റ് പശ്ചിമബംഗാളിന് ഭീഷണിയാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. എങ്കിലും മ്യാൻമർ തീരത്തിന് സമീപം ഇനിയൊരു ന്യൂനമർദം കൂടി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് ബംഗാളിന് ഭീഷണിയായേക്കാം എന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.