അംപൻ ചുഴലിക്കാറ്റ്: ബംഗാളിലും ഒഡിഷയിലും മത്സ്യബന്ധനം നിർത്തിവെച്ചു

കൊൽക്കത്ത: അംപൻ ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾ മത്സ്യബന്ധനം നിർത്തിവെച്ചു. ഇന്ത്യൻ മെറ്റിയോറോളജിക്കൽ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. മെയ് 20 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 

അംപൻ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ബംഗാളിലും ഒഡിഷയിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചു. തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് നൽകിക്കഴിഞ്ഞു.  

ഒഡിഷയിൽ ദേശീയ ദുരന്തനിവാരണ സേനയുടെ 17 സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 11 ലക്ഷം ആളുകളെയാണ് ഒഡിഷയിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. 
 

Tags:    
News Summary - cyclone amphan: Fishing suspended in West Bengal, Odisha -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.