ചെന്നൈ: നിലവിൽ ലോകമൊട്ടാകെ പടരുന്ന കോവിഡ്-19നെ ജൈവായുധമായി കാണാനാവിലെന്ന് ഈ രംഗത്തെ പ്രമുഖ ഗവേഷക ഡോ. പവിത്ര വെങ്കട്ടഗോപാലൻ പറഞ്ഞു. ഇതേവരെ ആരും വൈറസിനെ കൃത്രിമമായി സൃഷ്ടിച്ചിട്ടില്ല. കോവിഡ്-19 ഏതെങ്കിലും ലബോറട്ടറിയിൽ നിർമിച്ച കൃത്രിമ ൈവറസാണെന്ന അഭിപ്രായം തനിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡ് പടരുന്ന സാഹചര്യത്തിൽ 60 വയസ്സിനു മുകളിലുള്ളവരും അർബുദം, പ്രമേഹം, രക്തസമ്മർദം, ശ്വാസസംബന്ധമായ രോഗങ്ങളുള്ളവരും അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരും അതിജാഗ്രത പുലർത്തണം. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും രോഗം കൂടുതലായി ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇഞ്ചി, വെളുത്തുള്ളി, നീലവേമ്പ് കഷായം എന്നിവ കഴിച്ചാൽ ൈവറസ്ബാധ ഉണ്ടാവില്ലെന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. നന്നായി പാചകം ചെയ്ത മാംസഭക്ഷണം കഴിച്ചാലും രോഗബാധ ഉണ്ടാവില്ല. ഉഷ്ണരാജ്യങ്ങളിൽ പ്രത്യേകിച്ച് നല്ല വെയിലടിക്കുന്ന പ്രദേശങ്ങളിൽ വൈറസ് പടരില്ലെന്നതിലും യാഥാർഥ്യമില്ല. സാധാരണ സോപ്പ് ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കിയാൽ തന്നെ കോവിഡ് പടരുന്നത് നിയന്ത്രിക്കാനാവും. 1950ൽ കണ്ടുപിടിച്ച കൊറോണ ൈവറസ് കുടുംബത്തിെല പുതിയ ഇനം വൈറസാണിത്. കൊറോണ എന്ന് പറയുന്നത് വൈറസുകളുടെ വലിയൊരു കുടുംബമാണ്. ഒാരോ മൃഗത്തിലും കൊറോണ വൈറസുണ്ട്. ഇതിനു മുമ്പും കൊറോണ ൈവറസ് മനുഷ്യരെ ബാധിച്ചിട്ടുണ്ട്. ഇത്തരം അഞ്ചോ ആേറാ വൈറസുകളെയാണ് ഇതേവരെ കണ്ടുപിടിച്ചത്. അതിലൊന്നാണ് ഇപ്പോൾ പടരുന്ന കോവിഡ്-19. മൃഗങ്ങളിൽനിന്നാണ് മനുഷ്യരിലേക്ക് ഒാരോ സമയത്തും വൈറസുകൾ പടർന്ന് രോഗങ്ങളുണ്ടാക്കുന്നത്. വവ്വാൽ, ഒട്ടകം തുടങ്ങിയ മൃഗങ്ങളിൽനിന്നാണ് കൊറോണ ൈവറസ് പടരുന്നത്.
ഇപ്പോഴത്തെ കണക്കുകൾ പരിശോധിച്ചാൽ വൈറസ് ബാധിച്ചവരിൽ 97 ശതമാനംപേരും രോഗം ഭേദമാകുന്നതായി കാണാം. കൊറോണ വൈറസിൽ ഡി.എൻ.എയില്ലെന്നതാണ് പ്രത്യേകത. അതിൽ ആർ.എൻ.എ മാത്രമാണുള്ളത്. ഗോളാകൃതിയിലുള്ള ഘടനയാണിതിന്. ഇത് ശരീര കോശങ്ങളിൽ കയറി വളർന്ന് പെരുകും. മനുഷ്യരിൽ കാണപ്പെടുന്ന ജലദോഷം, പനി എന്നിവക്ക് മുഖ്യകാരണവും കൊറോണ ൈവറസാണെന്ന് അവർ വെളിപ്പെടുത്തി. കർഫ്യൂ, ലോക് ഡൗൺ പോലുള്ള നടപടികൾ മൂലം തീർച്ചയായും വ്യാപനം കുറക്കാനാവും. ചുമക്കുേമ്പാഴും തുമ്മുേമ്പാഴും വായുവഴി പടരുന്ന സ്രവകണങ്ങളിലൂടെയാണ് വൈറസ് പടരുന്നത്. രോഗം സ്ഥിരീകരിക്കുന്നതിന് കൃത്യതയാർന്ന ടെസ്റ്റ്കിറ്റാണ് ഉപയോഗിക്കേണ്ടത്.
പൊതുജനം സദാസമയവും മുഖകവചം ധരിക്കണമെന്നില്ല. രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർ ധരിച്ചാൽ മതി. ജലദോഷവും പനിയും മറ്റുമുള്ളവർ മുഖകവചം ധരിക്കണം. അഞ്ചോ ആേറാ മണിക്കൂറിനുശേഷം ഒാരോ മുഖകവചവും മാറ്റണം. പലരും അലക്ഷ്യമായാണ് മുഖകവചം ധരിക്കുന്നത്.
രോഗം ബാധിച്ചവരിൽ 15 ശതമാനം പേർക്കേ െഎ.സി.യു, വെൻറിലേറ്റർ തുടങ്ങിയ സംവിധാനങ്ങൾ ആവശ്യമുള്ളൂ. ഇതിെൻറ പേരിൽ പരിഭ്രാന്തി സൃഷ്ടിക്കേണ്ടതില്ലെന്നും ഡോ. പവിത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.