മുംബൈ: രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. മഹാരാഷ്ട്രയിൽ ചികിത്സയിലായിരുന്ന 63 കാരനും ബീഹാറിലെ 38കാരനുമാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് ആകെ മരണം ആറായി.
ശനിയാഴ്ചയാണ് 63കാരനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ നേരത്തേ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവക്ക് ചികിത്സ തേടിയിരുന്നു.
മഹാരാഷ്ട്രയിൽ 74 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഇതുവരെ 10 കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചത് ഇവിടെയാണ്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 300 കടന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂ ആരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.