മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലെ മുംബൈയിലുള്ള ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ രോഗികൾ കഴിയുന്നത് പൊതിഞ്ഞുകെട്ടിയ മൃതദേഹങ്ങൾക്കൊപ്പം. സിയോൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ തൊട്ടടുത്ത കട്ടിലുകളിൽ മൃതദേഹങ്ങൾ പൊതിഞ്ഞുകെട്ടിവെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭാംഗം നിതേഷ് എന്‍ റാണെയാണ് ആശുപത്രിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കോവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങള്‍ വാര്‍ഡിലെ കട്ടിലുകളിൽ തന്നെ കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് ബാഗുകളിലാക്കി കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ചിലത് തുണി, പുതപ്പ് എന്നിവ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കിടത്തിയിട്ടുള്ള കട്ടിലുകൾക്കടുത്തായി ചികിത്സയില്‍ കഴിയുന്ന രോഗികളെയും കാണാം.
ഒരു രോഗിക്കരികിൽ അവരുടെ ബന്ധുവായ സ്ത്രീ നിന്ന് സംസാരിക്കുന്നതും സുരക്ഷാ വസ്ത്രങ്ങളില്ലാതെ മറ്റൊരു യുവതി വാർഡിൽ പ്രവേശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കോവിഡ് വാർഡായിട്ടും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ലെന്നത് വ്യക്തമാണ്.
In Sion hospital..patients r sleeping next to dead bodies!!!
— nitesh rane (@NiteshNRane) May 6, 2020
This is the extreme..what kind of administration is this!
Very very shameful!! @mybmc pic.twitter.com/NZmuiUMfSW
മുംബൈയിലെ എൽ.ടി.എം.ജി സിയോൺ ആശുപത്രിയിലെ കോവിഡ് വാർഡിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണിതെന്ന് റാെണ അറിയിച്ചു. സാമുഹിക പ്രവർത്തകനായ തെൻറ സഹപ്രവർത്തകനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയില്‍ ചില കാര്യങ്ങള്‍ക്കായി എത്തിയ അദ്ദേഹമാണ് മൃതദേഹങ്ങൾക്കരികിൽ കിടക്കുന്ന രോഗികളെയാണ് കണ്ടതെന്നും സംഭവം മഹാരാഷ്ട്ര സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും എം.എല്‍.എ റാണെ പ്രതികരിച്ചു.
എന്നാല്‍ ദൃശ്യങ്ങൾ ഉൾപ്പെടെ ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ എല്‍.ടി.എം.ജി സയേൺ ആശുപത്രി അധികൃതരോ ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോ തയാറായിട്ടില്ല. മഹാരാഷ്ട്രയില്‍ ഇതുവരെ 16,758 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 651 പേര്‍ മരണപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.