ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന. 24 മണിക്കൂറിനിടെ 12,881 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 3,66,946 ആയി. 344 മരണവും സ്ഥിരീകരിച്ചു. ഇതോടെ 12,237 പേർ രാജ്യത്ത് കോവിഡ് മൂലം മരിച്ചു.
രാജ്യത്ത് ഇത്രയധികം പേർക്ക് ഒറ്റദിവസം കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 1,60,384 പേരാണ് ചികിത്സയിലുള്ളത്. 1,94,325 പേർ രോഗമുക്തി നേടി.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1,16,752 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 51,935 ആണ്. 59,166 പേർ രോഗമുക്തി നേടി.
തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 50,193 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 47102 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1904 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 25093 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. 1560 പേര്‍ ഇതിനോടകം മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.