മന്ത്രിസഭ മോദിക്കെതിര്​, പക്ഷേ പറയാൻ ആർക്കും ധൈര്യമില്ല -രാഹുൽ ഗാന്ധി

ഭുവനേശ്വർ: മന്ത്രിസഭ മുഴുവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പക്ഷേ, തുറന്നുപറയാൻ ധൈര്യമില്ലാത്തതുകൊണ്ട്​ ആരും വാതുറക്കാതിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ ശ്രവിക്കാൻ എപ്പോഴും ഒരുക്കമായ കോൺഗ്രസിനെപ്പോലെയല്ല ബി.ജെ.പിയുടെ അവസ്ഥയെന്നും എല്ലാം തികഞ്ഞവനെന്ന്​ സ്വയം കരുതുന്ന മോദിയുടെ ഏകാധിപത്യമാണ്​ അവിടെയെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഭുവനേശ്വറിൽ ഒഡിഷ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലെ ബി.ജെ.പിയും ഒഡിഷയിലെ ബിജു ജനതാദളും ഒരേ തൂവൽപക്ഷികളാണെന്നും രാഹുൽ പറഞ്ഞു. മുഖ്യമന്ത്രിമാർക്കുവേണ്ടി വ്യവസായികൾ പ്രവർത്തിക്കുകയും പകരം സർക്കാർ പദവികൾ നൽകുകയും ചെയ്യുന്ന ‘ഗുജറാത്ത്​ മോഡലാ’ണ്​ ഇരുസർക്കാറുകളും പിന്തുടരുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി.


ബി.ജെ.പിയുടെ അധിക്ഷേപം ഏറ്റവും വലിയ സമ്മാനം -രാഹുൽ ഗാന്ധി
ബി.ജെ.പിയുടെയും ആർ.എസ്​.എസി​​​​​െൻറയും അധിക്ഷേപമാണ്​ തനിക്ക്​ കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേ​ന്ദ്ര മോദി തന്നെ വിമർശിക്കു​േമ്പാഴെല്ലാം പകരം ഒന്ന്​ കെട്ടിപ്പിടിക്കാനാണ്​ തനിക്ക്​ തോന്നാറുള്ളതെന്നും കോൺഗ്രസിന്​ ദേഷ്യത്തി​​​​​െൻറയും വെറുപ്പി​​​​​െൻറയും രാഷ്​ട്രീയം അറിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. പിതാവ്​ രാജീവ്​ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിര ഗാന്ധിയുടെയും വധത്തെക്കുറിച്ച്​ ചോദിച്ചപ്പോഴും അതുതന്നെയായിരുന്നു രാഹുലി​​​​​െൻറ മറുപടി.

Tags:    
News Summary - Congress President Rahul Gandhi in Odisha- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.