സി.എൻ.എൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായർ അന്തരിച്ചു

ന്യൂഡൽഹി: സി.എൻ.എൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായർ(54) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

യു.എൻ.ഐ, സി.എൻ.ബി.സി എന്നീ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് സി.എൻ.എൻ ന്യൂസിന്18 ​​​​െൻറ ഭാഗമായത്. ഇന്ന് 12 മണിമുതല്‍ മൂന്ന് മണിവരെ മൃതദേഹം ഗാസിയബാദ്, ഇന്ദിരാപുരത്തുള്ള ഗോര്‍ഗ്രീന്‍ അവന്യുവിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. നാളെ തിരുവനന്തപുരം പട്ടത്തുള്ള വസതിയല്‍ പെതാദര്‍ശനത്തിന് വച്ചശേഷം തൈക്കാട് വൈദ്യുതി സ്മാശനത്തില്‍ സംസ്കരിക്കും.

കേരളയൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആയിരത്തിതൊള്ളായിരത്തി തൊന്നൂറിലാണ് രാധാകൃഷ്ണന്‍ നായർ മാധ്യമ രംഗത്തെത്തുന്നത്. യു.എന്‍.ഐയിലായിരുന്നു തുടക്കം. 95ല്‍ സി.എന്‍.ബി.സിയില്‍ ചേര്‍ന്നു. പിന്നീട് സി.എന്‍.എന്‍ ന്യൂസ്18​​​െൻറ എക്‌സിക്യൂട്ടിവ് എഡിറ്ററായി. നാലുവര്‍ഷമായി സി.എന്‍.എന്‍ ന്യൂസ്18​​​െൻറ മാനേജിങ് എഡിറ്ററാണ്.

ഭാര്യ ജോതി നായര്‍, ആദായനികുതി വകുപ്പ് ഓഫീസര്‍. മക്കള്‍ കാര്‍ത്തിക, കീര്‍ത്തന. പിതാവ് രമേശന്‍ നായര്‍, മാതാവ് സുശീല ദേവി.

Tags:    
News Summary - CNN News18 Managing Editor Died - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.