അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന്​ യോഗി ആദിത്യനാഥ്​

ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നും ഇതിനായി സമവായത്തിന് ശ്രമിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി എന്ന നിലയിൽ ക്ഷേത്ര നിർമാണത്തിന് മുന്നിട്ടിറങ്ങും. ഇരുപക്ഷത്തുള്ളവരും ഒറ്റക്കെട്ടായി ഇൗ വിഷയത്തിൽ സമാധാനപരമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറി​െൻറ നിർദേശം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച ചോദ്യത്തിന് എല്ലാവരും നിയമത്തിൽ വിശ്വസിക്കണമെന്നും അല്ലാത്തവരെല്ലാം ഉത്തർപ്രദേശ് വിട്ടുപോകണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അഴിമതിവിമുക്തമായ ഭരണമാണ് താൻ ലക്ഷ്യമിടുന്നത്. ഗുണ്ടാരാജ് അനുവദിക്കില്ല.

വികസനത്തിൽ സംസ്ഥാനത്തെ മുന്നിലെത്തിക്കും. സ്ത്രീസുരക്ഷക്കും പരമപ്രാധാന്യം നൽകുമെന്നും മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - up cm yogi adityanath said rama temple built in ayodhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.