ന്യൂഡൽഹി: വിരമിക്കുംമുമ്പ് വിധി പറയുമെന്ന നിലപാട് ആവർത്തിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ബാബരി ഭൂമി കേസിൽ അന്തിമ വാദത്തിന് ഒക്ടോബർ 18നുശേഷം ഒരു ദിവസംപ ോലും നീട്ടിനൽകില്ലെന്ന് ഒാർമിപ്പിച്ചു. ബാബരി ഭൂമി കേസിൽ തങ്ങൾ നാലാഴ്ചക്കകം വിധ ി പുറപ്പെടുവിക്കുന്നതുതന്നെ അത്യത്ഭുതമായിരിക്കുമെന്നും നവംബർ 17ന് വിരമിക്കാനിരിക്കുന്ന ചീഫ് ജസ്റ്റിസ് ഗൊഗോയി കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവർകൂടി അടങ്ങുന്ന അഞ്ചംഗ ബെഞ്ച് ബാബരി ഭൂമി കേസിൽ തുടർച്ചയായ 32ാം ദിവസം അന്തിമ വാദം കേൾക്കുന്നതിനുമുമ്പാണ് ചീഫ് ജസ്റ്റിസ് അന്തിമ വാദം തീർക്കുന്നതിനെക്കുറിച്ച് ഒാർമിപ്പിച്ചത്.
താൻ നേരേത്ത നിശ്ചയിച്ച സമയപരിധിക്കകത്ത് എങ്ങനെ വാദം പൂർത്തിയാക്കാമെന്ന് ചീഫ് ജസ്റ്റിസ് എല്ലാ കക്ഷികളോടുമായി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഉദ്ദേശിച്ചപോലെ കേസ് തീർക്കുന്നതിന് ബാബരി ഭൂമിയെക്കുറിച്ച പുരാവസ്തു വകുപ്പ് റിപ്പോർട്ടിന്മേലുള്ള വാദം സുന്നി വഖഫ് ബോർഡ് വ്യാഴാഴ്ച അവസാനിപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഒക്േടാബറിൽ അവധിദിനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗൊഗോയി സുന്നി വഖഫ് ബോർഡിെൻറ വാദങ്ങൾക്ക് പ്രതിവാദം അവതരിപ്പിക്കാൻ ഹിന്ദുപക്ഷത്തെ നാലു കക്ഷികളിൽ ഒരു കക്ഷിയുടെ അഭിഭാഷകനെ മാത്രമേ അനുവദിക്കൂ എന്നും വ്യക്തമാക്കി.
പതിറ്റാണ്ടുകൾ നീണ്ട നിയമയുദ്ധത്തിന് 60 ദിവസത്തോടെ അന്ത്യമാകുമെന്ന് വ്യക്തമാക്കി ഇൗ മാസം 18നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ബാബരി ഭൂമി കേസിലെ അന്തിമ വാദത്തിന് സമയപരിധി നിശ്ചയിച്ചത്. നവംബർ 17ന് ഞായറാഴ്ച വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ സുപ്രീംകോടതിയിലെ അവസാന പ്രവൃത്തിദിനം 15ന് വെള്ളിയാഴ്ചയാണ്.
അതിനുമുമ്പായി അഞ്ചംഗ ബെഞ്ചിെൻറ വിധി ബാബരി ഭൂമി കേസിൽ പുറപ്പെടുവിക്കുന്നതിനാണ് ഒക്ടോബർ 18ന് വാദം അവസാനിപ്പിക്കാൻ എല്ലാ കക്ഷികേളാടും നിർദേശിച്ചത്. ആഗസ്റ്റ് ആറിന് ആരംഭിച്ച അന്തിമ വാദം മുടക്കമില്ലാതെ തുടർച്ചയായ 26ാം ദിവസമെത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് സമയപരിധി നിർണയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.