പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്​ലിംകളെ ബാധിക്കില്ല -ഷാഹി ഇമാം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്​ലിംകളെ യാതൊരുതരത്തിലും ബാധിക്കില്ലെന്ന്​ ഡൽഹി ജുമ മസ്​ജിദ്​ ഷാഹി ഇമാം സയ്യിദ്​ അഹമ്മദ്​ ബുഖാരി. ഇന്ത്യയിൽ ജീവിക്കുന്ന മുസ്​ലിംകൾക്ക്​ ഇതുമായി ബന്ധമിലെന്നും ദേശീയ പൗത്വ പട്ടിക ഇതുവരെ നിയമമായില്ലെന്നും ഷാഹി ഇമാം പറഞ്ഞു.

പ്രതിഷേധിക്കുക എന്നത്​ ജനങ്ങള​ുടെ ജനാധിപത്യപരമായ അവകാശമാണ്​. അതിനെ തടുക്കാൻ ആർക്കും കഴിയില്ല. അതുപോലെ വികാരങ്ങളെ നിയന്ത്രിക്കുക എന്നതും പ്രധാനമാണ്​. പ്രതിഷേധങ്ങൾ നിയന്ത്രണവിധേയമായി നടപ്പാക്കണമെന്നും ഷാഹി ഇമാം പറഞ്ഞു.

ഇന്ത്യയിൽ കഴിയുന്ന മുസ്​ലിംകളെ​ ഈ നിയമം ബാധിക്കുന്നില്ല. എന്നാൽ ബംഗ്ലാദേശ്​, പാകിസ്​താൻ, അഫ്​ഗാനിസ്​താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്​ലിം അഭയാർഥികളെ ഇത്​ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമയും ദേശീയ പൗരത്വ രജിസ്​റ്ററും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ആദ്യത്തേത് നിയമമാണ്. രണ്ടാമത്തെ പ്രഖ്യാപനം മാത്രമാണ് നിയമമായിട്ടില്ല. പാകിസ്താൻ, ബംഗ്ലാദേശ്​, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ന മുസ്​ലിം അഭയാര്‍ഥികള്‍ക്ക് മാത്രമേ ഇന്ത്യന്‍ പൗരത്വം ലഭിക്കാതിരിക്കൂ. ഇന്ത്യൻ മുസ്​ലിംകളുടെ​ പൗരത്വ​ത്തെ ഇത്​ ബാധിക്കില്ലെന്നും ഷാഹി ഇമാം പറഞ്ഞു.

Tags:    
News Summary - Citizenship Law Has "Nothing To Do With India's Muslims"- Shahi Imam - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.