(Photo: Kamaljit Sandhu)

ചൈനയിലേക്ക് കടത്തിയത് 1300 സിം കാര്‍ഡുകള്‍, പിടിയിലായത് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം നല്‍കുന്നയാളെന്ന്

ചണ്ഡീഗഢ്: 1300 ഇന്ത്യന്‍ സിം കാര്‍ഡുകള്‍ താനും സഹായിയും ചേര്‍ന്ന് ചൈനയിലേക്ക് കടത്തിയതായി അതിര്‍ത്തിയില്‍ പിടിയാലായ യുവാവ്. ചൈനയിലെ ഹുബൈ നഗരത്തിലെ 36കാരനായ ഹാന്‍ യുന്‍വേ ആണ് കഴിഞ്ഞ ദിവസം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. സംഭവം അന്വേഷിക്കുന്ന ബി.എസ്എഫ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തര്‍ പ്രദേശിലെ ഗുരുഗ്രാമില്‍ ഹോട്ടല്‍ ഉടമയായ ഇയാള്‍ ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം നല്‍കുന്നയാളാണെന്നും, ഇയാളുടെ ബിസിനസ്സ് പങ്കാളിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നെന്നും ബി.എസ്.എഫ് വ്യക്തമാക്കി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സംഘം സിം കാര്‍ഡുകള്‍ കടത്തിയിരുന്നത്. അക്കൗണ്ടുകള്‍ ഹാക്കുചെയ്യാനും മറ്റ് തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കുമാണ് ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നത്. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുകയായിരുന്നു -ബി.എസ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്നുമാണ് ബി.എസ്.എഫ് സംഘം യുവാവിനെ പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രാഥമിക ചോദ്യ ചെയ്യലിന് ശേഷം ഇയാളെ പൊലീസിന് കൈമാറി.

Tags:    
News Summary - Chinese man caught at India-Bangladesh border carried 1,300 Indian SIM cards to China says BSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.