ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നില നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ചൈന. ഇതിനൊടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് പൗരൻമാർക്ക് മുന്നറിയിപ്പും ചൈനീസ് നൽകിയിട്ടുണ്ട്.
ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. പരസ്പര വിശ്വാസം നില നിർത്തുന്നതിന് തർക്ക പ്രദേശങ്ങളിൽ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ തയ്യാറാകണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ഡോങ്ലാങിൽ ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ച് ചൈനയുടെ പ്രദേശത്ത് കടന്നുകയറിയതായും ചൈന ആരോപിച്ചു.
ഭൂട്ടാനിനടുത്ത് സ്ഥിതി ചെയ്യുന്ന ഡോങ് ലാ ഏരിയയിൽ ചൈനീസ് സൈന്യം \ദിവസങ്ങൾക്ക് മുമ്പ് കടന്നുകയറ്റം നടത്തിയിരുന്നു. ഇന്ത്യൻ സൈന്യം ഇതിനെ ശക്തമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു. നാഥുല പാസ് വഴി കൈലാസ് മാനസരോവർ യാത്ര നടത്തുന്ന ഇന്ത്യൻ തീർഥാടകരെ ചൈന തടഞ്ഞതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.