വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്​ച റദ്ദാക്കിയ സംഭവം; കേന്ദ്രത്തെ പരിഹസിച്ച്​ ചിദംബരം

ന്യൂഡൽഹി: ഇന്ത്യ-പാക്​ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്താനിരുന്ന കൂടിക്കാഴ്​ചയിൽ നിന്ന്​ പിൻമാറിയ സംഭവത്തിൽ കേന്ദ്ര സർക്കാറിനെ പരിഹസിച്ച്​ മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം. ത​​​െൻറ ട്വിറ്ററിലൂടെയാണ്​ സർക്കാറിനെതിരെ വിമർശനമുന്നയിച്ചത്​.

ചർച്ചയില്ലെന്ന് തിങ്കളാഴ്​ച പ്രതിരോധ മന്ത്രാലയവും ചൊവ്വാഴ്​ച ആഭ്യന്തര മന്ത്രിയും പറഞ്ഞു, ബുധനാഴ്​ച പ്രതിരോധ മന്ത്രിയും ഇതു തന്നെ പറഞ്ഞു. എന്നാൽ വിദേശ കാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്​ച നടത്തുമെന്ന്​ വ്യാഴാഴ്​ച വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ​വെള്ളിയാഴ്​ചയായപ്പോൾ ചർച്ചയില്ലെന്ന്​ സർക്കാർ വ്യക്തമാക്കി. വിദേശ നയം എങ്ങനെ രൂപീകരിക്കണമെന്ന പാഠമാണിത്​ നൽകുന്നത്​ എന്നായിരുന്നു ചിദംബരത്തി​​​െൻറ പ്രതികരണം.

പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻഖാ​​​െൻറ അഭ്യർഥന മാനിച്ച്​ ന്യൂയോർക്കിൽ വെച്ച്​ പാക്​ വിദേശ കാര്യമന്ത്രി ഷാ മെഹബൂബ്​ ഖുറേഷിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​ കൂടിക്കാഴ്​ചക്ക്​ തയാറായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പാകി​സ്​താ​​​െൻറ ഭാഗത്തു നിന്നുണ്ടായ പ്രകോപനപരമായ പ്രവർത്തനങ്ങളുടേയും അക്രമങ്ങളുടേയും പശ്ചാത്തലത്തിൽ കൂടിക്കാഴ്​ചയിൽ നിന്ന്​ ഇന്ത്യ പിൻമാറുകയായിരുന്നു.

Tags:    
News Summary - Chidambaram mocks Govt. over cancelled EAM-Pak FM meet -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.