ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങൾ നിഷ്‌ഫലമാവില്ല -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ച​ന്ദ്ര​യാ​ൻ 2ന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതി നിടെ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. ചന്ദ്രയാൻ 2 യാഥാർഥ്യമാക്കാൻ അഹോരാത്രം അധ്വാനിച്ച ശാസ്ത്രജ്ഞരുടെ പ്രയത്നം രാജ്യത്തിന് അഭിമാനമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

ശാസ്ത്രജ്ഞരുടെ അഭിനിവേശവും സമര്‍പ്പണവും എല്ലാ ഇന്ത്യക്കാർക്കും പ്രചോദനം പകരുന്നതാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ നിഷ്‌ഫലമാവില്ല. ബഹിരാകാശ പദ്ധതികളിൽ വരും കാലങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും -രാഹുൽ ചൂണ്ടിക്കാട്ടി.

Full View
Tags:    
News Summary - Chandrayaan 2: Rahul Gandhi Support to ISRO Scientist -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.