ബംഗളൂരു: ശാസ്ത്രത്തിൽ പരാജയമില്ലെന്നും എല്ലാം പരീക്ഷണങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്ര ജ്ഞർ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. നിങ്ങളുടെ സ്വപ്നങ്ങളും ജീവിതവും രാജ്യത്തിനായി ത്യജിച്ചുവെന ്നും മോദി പറഞ്ഞു. ബംഗളൂരുവിൽ ഇസ്ട്രാക് സെൻററിൽ ചന്ദ്രയാൻ-2ന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ അഭ ിംസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മോദി.
കഴിഞ്ഞ ദിവസം നിരാശരായ നിങ്ങളുടെ മുഖങ്ങൾ കണ്ടു. കഴിഞ്ഞ കുറേ രാത്രികളായി നിങ്ങളാരും ഉറങ്ങിയിയിട്ടില്ലെന്നും എനിക്കറിയാമെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന്‍റെ ബഹിരാകാശ ദൗത്യത്തെ കുറിച്ച് നമുക്ക് അഭിമാനമുണ്ട്. ചന്ദ്രനിലെത്താനുള്ള നിശ്ചയദാർഢ്യം ഇന്ന് കൂടുതൽ കരുത്തുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചടിയിൽ തളരരുത്. പരിശ്രമങ്ങൾ തുടരണം. ഏറ്റവും മികച്ച അവസരങ്ങൾ വരാനിരിക്കുന്നു. തിരിച്ചടികൾ ഉണ്ടായപ്പോഴെല്ലാം കൂടുതൽ ശക്തിയോടെ രാജ്യം തിരിച്ച് വന്നിട്ടുണ്ട്. പരാജയങ്ങളിൽ നിന്ന് പലതും പഠിക്കാൻ സാധിക്കും. അത് ഭാവിയിലെ വിജയത്തിന് സഹായിക്കുമെന്നും മോദി ശാസ്ത്രജ്ഞരെ ഓർമിപ്പിച്ചു.
#WATCH live from Karnataka: Prime Minister Narendra Modi interacts with scientists at ISRO Centre in Bengaluru. #Chandrayaan2 https://t.co/LNyql5GNGd
— ANI (@ANI) September 7, 2019
ചന്ദ്രയാൻ 2 ദൗത്യത്തിന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവെച്ച് ലാൻഡറിൽ നിന്ന് സിഗ്നൽ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.