കൈക്കൂലി:  ഹോമിയോപ്പതി  കൗണ്‍സില്‍ തലവന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി (സി.സി.എച്ച്) പ്രസിഡന്‍റ് ഡോ. രാംജി സിങ്ങിനെയും ഇടനിലക്കാരന്‍ ഹരിശങ്കര്‍ ജായെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഹോമിയോപ്പതി കോളജിന് അനുമതി നല്‍കാന്‍ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. മഹിപല്‍പുറില്‍ ഹോട്ടല്‍ നടത്തുന്ന ഹരിശങ്കര്‍ ജാ ഹവാല ഇടപാടിലൂടെ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. ചോദ്യംചെയ്യലിനിടെ ഇടപാട് ഡോ. സിങ്ങിന് വേണ്ടിയായിരുന്നു എന്ന് ഹരിശങ്കര്‍ ജാ സമ്മതിച്ചതായി സി.ബി.ഐ അറിയിച്ചു. അറസ്റ്റിനുശേഷം ഇരുവരെയും പാട്യാല ഹൗസിലുള്ള പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - CBI arrests Central Council of Homeopathy president on graft charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.