യെദിയൂരപ്പക്കെതിരെ പരാതിയുമായി കോൺഗ്രസ്​

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ബി.എസ്.യെദിയൂരപ്പ പണം വിതരണം ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാമരാജനഗറിലെ കുടുംബത്തിന് യെദൂരിയപ്പ പണം നൽകുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് പരാതി നൽകിയത്.

എന്നാൽ ആത്മഹത്യ ചെയ്ത കർഷക​െൻറ കുടുംബത്തിന് സഹായമായാണ് പണം നൽകിയതെന്നും യെദൂരിയപ്പ വിശദീകരിച്ചു. മാനുഷിക പരിഗണ മുൻ നിർത്തിയാണ് കർഷക​െൻറ കുടുംബത്തിന് പണം നൽകിയത്. ബി.ജെ.പിയുടെ ഫണ്ടിൽ നിന്നാണ് പണം നൽകിയത്. കർഷകർക്ക് സഹായം നൽകാൻ ബി.ജെ.പി പണം മാറ്റിവെച്ചിട്ടുണ്ടെന്നും യെദൂരിയപ്പ അറിയിച്ചു. 

കർണാടക മഹിള കോൺഗ്രസ് നേതാവ് ലക്ഷ്മി ഹെബാൽക്കർ പണവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുന്നതി​െൻറ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.  രണ്ട് വീഡിയോകളും തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.

Tags:    
News Summary - Caught on camera: Now Yeddyurappa offers money ahead of Karnataka bypolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.