നിസാമുദ്ദീൻ മർക്കസിന് മാത്രമായി സന്ദർശക നിയന്ത്രണം ഏർപ്പെടുത്താനാകില്ല -ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസിന് മാത്രമായി സന്ദർശക നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഡൽഹി ഹൈകോടതി. മറ്റ് ആരാധനാലയങ്ങൾക്കൊന്നും ഇല്ലാത്ത സന്ദർശക നിയന്ത്രണം നിസാമുദ്ദീൻ മർകസിൽ മാത്രം എന്തിന് നടപ്പാക്കണമെന്നും കോടതി ചോദിച്ചു. നിസാമുദ്ദീൻ മർകസിൽ ഒരു സമയം 20 പേരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്ന ഡൽഹി പൊലീസിന്‍റെയും കേന്ദ്ര സർക്കാറിന്‍റെയും നിർദേശം കോടതി തള്ളി.

റമദാനിൽ പ്രാർഥനകൾക്കായി മർകസ്​ വളപ്പിലെ പള്ളി തുറക്കാമെന്നും ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കോടതി വ്യക്​തമാക്കി. പൊലീസ്​ പരിശോധനക്കു​ശേഷം അനുവദിക്കുന്ന 200 പേരെ, ഒരു സമയം 20 പേർ എന്ന കണക്കിൽ മാത്രം അകത്തേക്ക്​ അനുവദിക്കണമെന്നായിരുന്നു കേന്ദ്ര സർക്കാറി​െൻറയും ഡൽഹി പൊലീസി​െൻറയും നിലപാട്.

പള്ളിയിലോ ക്ഷേത്രത്തിലോ ചർച്ചിലോ പോകണമെന്ന്​ ആഗ്രഹിക്കുന്നവർക്കിടയിൽ 200 പേരുടെ പട്ടിക തയാറാക്കാനാവില്ലെന്ന്​ ജസ്​റ്റിസ്​ മുക്​ത ഗുപ്​ത നിരീക്ഷിച്ചു. പള്ളിയിൽ മേൽനോട്ട ചുമതലയുള്ളവരുടെ പട്ടിക പ്രാദേശിക പൊലീസ്​ സ്​റ്റേഷനിൽ കൊടുക്കാവുന്നതാണ്​. പൊലീസി​െൻറ സാന്നിധ്യത്തിൽ പള്ളിയിൽ പരിശോധനയാകാം. സാമൂഹിക അകലം പാലിച്ച്​ ഒരു സ്​ഥലത്ത്​ ഒരേസമയം എത്ര പേർക്ക്​ നമസ്​കാരത്തിന്​ സൗകര്യമുണ്ടെന്ന്​ കണക്കാക്കാൻ വേണ്ടിയാണിത്​. അതനുസരിച്ച്​ പ്രാർഥനക്ക്​ വിരി ഇടേണ്ട സ്​ഥലങ്ങൾ അടയാളപ്പെടുത്തണം. ഇക്കാര്യങ്ങളുടെ നടപടി റിപ്പോർട്ട്​ സമർപ്പിക്കാൻ അധികൃതരോട്​ ആവശ്യപ്പെട്ട കോടതി, കേസ്​ ചൊവ്വാഴ്​ച വീണ്ടും പരിഗണനക്കായി മാറ്റിവെച്ചു.

സാമൂഹിക അകലം പാലിക്കുന്നതി​െൻറ എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്നും എന്നാൽ അകത്തേക്കു കടത്തിവിടുന്നവരുടെ പട്ടിക മുൻകൂട്ടി നൽകുന്നത്​ അപ്രായോഗികമാണെന്നും ഡൽഹി വഖഫ്​ ബോർഡിനുവേണ്ടി ഹാജരായ അഭിഭാഷകൻ രമേഷ്​ ഗുപ്​ത പറഞ്ഞു.

നിങ്ങൾ മറ്റേത്​ ആരാധന കേന്ദ്രത്തിലാണ്​ 20 പേർ എന്ന നിയന്ത്രണം നടപ്പാക്കിയതെന്ന്​ കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. എന്നാൽ, മർകസിലേത്​ മറ്റൊരു വിഷയമാണെന്നായിരുന്നു കേന്ദ്ര സർക്കാർ അഭിഭാഷക​െൻറ മറുപടി. സാമൂഹിക അകലം പാലിക്കുന്നതി​െൻറ ചുമതല പള്ളി അധികൃതർക്ക്​ വിട്ടുകൊടുക്കാൻ കോടതി നിർദേശിച്ചു. നിരീക്ഷണത്തിന്​ ബുദ്ധിമുട്ടു​ണ്ടെന്ന്​ അഭിഭാഷകൻ വാദിച്ചതും കോടതി അംഗീകരിച്ചില്ല. കാമറ വെക്കണമെന്ന അഭിഭാഷക​െൻറ നിർദേശം ഡൽഹി വഖഫ്​ ബോർഡ്​ അംഗീകരിച്ചു.

തബ്​ലീഗ്​ ജമാഅത്ത്​ സമ്മേളനം കോവിഡ്​ വ്യാപനത്തിന്​ ഇടയാക്കിയെന്ന പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ കഴിഞ്ഞ വർഷം അടച്ചുപൂട്ടിയ നിസാമുദ്ദീൻ മർകസിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന്​ ആവശ്യപ്പെട്ട്​ വഖഫ്​ ബോർഡാണ്​ കോടതിയെ സമീപിച്ചത്​.

മസ്​ജിദ്​ ബംഗ്ല വാലി, കാശിഫുൽ ഉലും, ഹസ്​റത്​ നിസാമുദ്ദീൻ ബസ്​തിയോടു ചേർന്ന ഹോസ്​റ്റൽ എന്നിവ 2020 മാർച്ച്​ മുതൽ താഴിട്ടിരിക്കുകയാണെന്ന്​ വഖഫ്​ ബോർഡ്​ ചൂണ്ടിക്കാട്ടി. പള്ളിയിൽ കടക്കാനോ പ്രാർഥനക്കോ പൊതുജനങ്ങളെ അനുവദിക്കുന്നില്ല. മദ്​റസയിൽ വിദ്യാഭ്യാസം തുടരാൻ വിദ്യാർഥികളെയും അനുവദിക്കുന്നില്ല. ഹോസ്​റ്റലിൽ താമസിക്കാൻ ആർക്കും അനുവാദമില്ല. പ്രദേശ​ത്തെ അഞ്ചാറു പേരുടെ ലിസ്​റ്റ്​ പൊലീസ്​ ഉണ്ടാക്കിയിട്ടുണ്ട്​. അവർക്ക്​ മാത്രമാണ്​ അകത്തു കടന്ന്​ പ്രാർഥിക്കാൻ പറ്റുന്നത്​. പൊലീസ്​ പ്രധാന കവാടത്തി​െൻറ പൂട്ട്​ തുറന്ന്​ ഇവരെ പ്രാർഥന സമയത്ത്​ കടത്തിവിടുന്നു. അവർ പുറത്തു വന്നാലുടൻ വീണ്ടും പൂട്ടുന്നു. മർകസ്​ വളപ്പ്​ ഒന്നാകെ പൊലീസ്​ പൂട്ടിയിരിക്കുകയാണ് -ഡൽഹി വഖഫ്​ ബോർഡ്​ വിശദീകരിച്ചു. 

Tags:    
News Summary - Can’t limit number of people allowed to enter Nizamuddin Markaz delhi high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.