ബുൾഡോസർ രാജിനെതിരെ പ്രതിഷേധം: വെൽഫെയർ പാർട്ടി നേതാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: ജന്തർ മന്ദറിൽ പ്രതിഷേധ പരിപാടി നടത്താൻ ശ്രമിച്ച വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഡോക്ടർ എസ്. ക്യു.ആർ ഇല്യാസ്, ദേശീയ സെക്രട്ടറി റസാഖ് പാലേരി, കർണാടക സംസ്ഥാന പ്രസിഡന്റ് അഡ്വ: താഹിർ ഹുസൈൻ, ഫ്രട്ടേണിറ്റി ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധ പരിപാടിക്കായി ഓഖ്ലയിൽ നിന്ന് പ്രവർത്തകരുമായി വരികയായിരുന്ന ബസ് ജാമിഅ നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിലുണ്ടായിരുന്ന വെൽഫെയർ പാർട്ടി പ്രവർത്തകരും പൊലീസ് കസ്റ്റഡിയിലാണ്.

Tags:    
News Summary - Bulldozer blocks protest against resignation: Welfare party leaders arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.