ന്യൂഡല്‍ഹി: അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റിന് തെരഞ്ഞെടുപ്പ് കമീഷന്‍ നിബന്ധനകള്‍ വെച്ചു. ഭരണകക്ഷിക്ക് അനുകൂലമായി വോട്ടര്‍മാരെ സ്വാധീനിക്കാവുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കുവേണ്ടി പദ്ധതി പ്രഖ്യാപനം അരുതെന്ന് സുപ്രീംകോടതി വിലക്കി. ഈ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ ഉണ്ടാകരുത്.
ബജറ്റ് അവതരണം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് പോലും അയക്കാതെ സുപ്രീംകോടതി തള്ളിയതിനു പിറകെയാണ് പ്രതിപക്ഷം നല്‍കിയ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ബജറ്റവതരണത്തിന് നിബന്ധന വെച്ചത്. 2009 മാര്‍ച്ച് ഒമ്പതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച അറിയിപ്പും കമീഷന്‍ ഓര്‍മിപ്പിച്ചു. പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കരുതെന്നും മൂന്നുനാല് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാത്രം അവതരിപ്പിച്ചാല്‍ മതിയെന്നുമായിരുന്നു അന്നത്തെ അറിയിപ്പ്.
2017-18ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഈ അറിയിപ്പ് മനസ്സിലുണ്ടാകണമെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയോട് കമീഷന്‍ ആവശ്യപ്പെട്ടു.
വോട്ടര്‍മാരെ ബജറ്റ് ഏതുതരത്തിലാണ് സ്വാധീനിക്കുകയെന്ന് ബോധ്യപ്പെടുത്താന്‍ ഹരജിക്കാരന് കഴിഞ്ഞില്ളെന്നു പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അധ്യക്ഷനായ ബെഞ്ച് പൊതുതാല്‍പര്യ ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.