മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു; ലിംഗായത്ത്​ സന്ന്യാസിയുമായി കൊമ്പു​കോർത്ത്​ യെദിയൂരപ്പ

ബെംഗളൂരു: പൊതുവേദിയിൽ ലിംഗായത്ത്​ ആത്മീയാചാര്യൻ വചനാനന്ദ സ്വാമിയെ താക്കീത് ചെയ്​ത്​ കർണാടക മുഖ്യമന്ത്രി ബ ി.എസ് യെദിയൂരപ്പ. മന്ത്രിസഭ വിപുലീകരണത്തിൽ ലിംഗായത്ത്​ സമുദായത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ മുരുകേഷ്​ നിരാനി ക്ക്​ മന്ത്രിപദം നൽകിയില്ലെങ്കിൽ സമുദായത്തി​​​​െൻറ പിന്തുണ നഷ്​ടമാകുമെന്ന വചനാനന്ദയുടെ പ്രസ്​താവനയാണ്​ യെ ദിയൂരപ്പയെ ചൊടിപ്പിച്ചത്​.

എല്ലാവരുടെയും ആവശ്യങ്ങൾക്ക്​ അനുസരിച്ച്​ തനിക്ക്​ പ്രവർത്തിക്കാനാവില്ല. ഭീ ഷണിപ്പെടുത്തിയാൽ രാജിവെച്ച് പോകും. എന്നും ഈ കസേരയിൽ പറ്റിപ്പിടിച്ച് ഇരിക്കാൻ താൽപര്യമുള്ള ആളല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിഹറിൽനടന്ന ലിംഗായത്ത് ഉപവിഭാഗമായ പഞ്ചമശാലിയുടെ പരിപാടിക്കിടെയാണ് മുഖ്യമന്ത്രി പ്രകോപിതനായി ആഞ്ഞടിച്ചത്.

നിലവിലെ 17 അംഗ മന്ത്രിസഭയിൽ ലിംഗായത്ത് സമുദായത്തിന് എട്ട് മന്ത്രിമാരുണ്ട്. എന്നാൽ ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലിക്ക് നാല് മന്ത്രിസ്ഥാനം വേണമെന്നതാണ് സ്വാമി വചനാന്ദിന്‍റെ ആവശ്യം. ലിംഗായത്ത്​ സമൂഹത്തി​​​​െൻറ ശക്തമായ പിന്തുണ കണക്കിലെടുത്ത് കുറഞ്ഞത് നാല് മന്ത്രിസ്ഥാനങ്ങളെങ്കിലും പഞ്ചമശാലി ഉപവിഭാഗത്തിലെ അംഗങ്ങൾക്ക് നൽകണം. മുരുഗേഷ് നിരാനി സമൂഹത്തിന് ചോദ്യം ചെയ്യപ്പെടാത്ത നേതാക്കളിൽ ഒരാളായതിനാൽ അദ്ദേഹത്തിന് മുൻഗണന നൽകണം. അല്ലെങ്കിൽ ഈ സമൂഹം നിങ്ങളെ കൈവിടുമെന്നായിരുന്നു സ്വാമി വചനാനന്ദയുടെ പ്രസ്​താവന.

ഇതെ തുടർന്നാണ്​ അസ്വസ്ഥനായ യെദ്യൂരപ്പ ത​​​​െൻറ സീറ്റിൽ നിന്ന് എഴുന്നേറ്റ് സ്വാമിക്കെതിരെ ആഞ്ഞടിച്ചത്​. എന്നാൽ തങ്ങളുടെ ആവശ്യം മാത്രമാണ് ഉന്നയിച്ചതെന്നും സമുദായത്തിന് നീതി ലഭിക്കണമെന്നും സ്വാമി യെദിയൂരപ്പക്ക്​ മറുപടി നൽകി. സ്വാമിയുടെ കാലിൽ തൊട്ട്​ വണങ്ങി വേദി വിടാൻ നിന്ന യെദിയൂരപ്പയെ ​അദ്ദേഹം പിടിച്ചിരുത്തി.

പഞ്ചമശാലി സമുദായത്തിന്‍റെ ഉറച്ച പിന്തുണ ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് താൻ വരില്ലായിരുന്നുവെന്ന് യെദിയൂരപ്പ പറഞ്ഞു. അതുകൊണ്ടുതന്നെ സമുദായത്തോട് എന്നും കടപ്പാടുണ്ടെന്നും എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തി​​​​െൻറ ധനസ്ഥിതി നല്ല നിലയിലല്ലാത്തതിനാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കർഷകരെ സഹായിക്കുന്നതിന് സമഗ്രമായ പദ്ധതികൾ നടപ്പാക്കുന്നതിലാണ് ത​​​​െൻറ ശ്രദ്ധയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - BS Yediyurappa's Fury At Seer On Stage - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.