കേന്ദ്രമന്ത്രിക്കും എം.പിക്കുമെതിരെ വൃന്ദ കാരാട്ട്​ ഹൈകോടതിയിൽ

ന്യൂഡൽഹി: ശാഹീൻബാഗിലെ പൗരത്വബിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട്​ വിദ്വേഷ പ്രസംഗം നടത്തിയതിന്​ കേന്ദ്ര മന്ത്രി അനുരാഗ്​ ഠാകുർ, ബി.ജെ.പി എം.പി പർവേശ്​ വർമ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ സി.പി.എം നേതാവ്​ വൃന്ദ കാരാട്ട്​ ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഇതേ ആവശ്യമുന്നയിച്ച്​ വൃന്ദ കാരാട്ട്​ നൽകിയ ഹരജി വിചാരണ കോടതി ആഗസ്​ത്​ 26ന്​ തള്ളിയിരുന്നു. ഇരുവർക്കുമെതിരെ കേസെടുക്കണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി വേണമെന്ന്​ ചൂണ്ടിക്കാണിച്ചാണ്​ അപേക്ഷ നിരാകരിച്ചത്​.

വിചാരണ േകാടതി ഉത്തരവ്​ റദ്ദാക്കുകയും ബി.ജെ.പി നേതാക്കൾക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ പൊലീസിന്​ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ്​ വൃന്ദ ഹൈകോടതിയിലെത്തിയത്. ഠാകുറി​െൻറയും വർമയുടേയും വിദ്വേഷ പ്രസംഗം ജനങ്ങളെ അക്രമത്തിലേക്ക്​ ഇളക്കിവിടുകയും ഇതി‍​െൻറ പേരിൽ ഡൽഹിയിലെ രണ്ടിടങ്ങളിൽ വെടിവെപ്പുണ്ടാവുകയും ചെയ്​തതായി വൃന്ദ ചൂണ്ടിക്കാട്ടി. ഹരജി നിലനിൽക്കുന്നതല്ലെന്ന്​ പൊലീസ്​ വാദിച്ചു.

തങ്ങളുടെ വാദങ്ങൾക്ക്​ ഉപോദ്​​ബലകമായ വിധികൾ ഹാജരാക്കാൻ ഹരജിക്കാരിക്കും പൊലീസിനും കോടതി നിർദേശം നൽകി. കേസ്​ നവംബർ രണ്ടിന്​ വീണ്ടും പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.