കുടത്തിൽനിന്ന് വെള്ളം കുടിച്ചതിന് ദലിത് വിദ്യാർഥിയെ തല്ലിക്കൊന്ന സംഭവം; സംസ്ഥാന സർക്കാറിനെ പഴിച്ച് ബി.ജെ.പി

ജയ്പൂർ: കുടത്തിൽ നിന്നും വെള്ളമെടുത്ത് കുടിച്ചതിന് ദലിത് വിദ്യാർഥിയെ അധ്യാപകൻ തല്ലിക്കൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. ഭരണകൂടത്തെ ഭയമില്ലാത്തത് കാരണമാണ് ഇത്തരം ദുരനുഭവങ്ങൾ കൂടുന്നതെന്ന് സംസ്ഥാന ബി.ജെ.പി നേതാവ് സതീഷ് പൂനിയ വിമർശിച്ചു. സംസ്ഥാനത്ത് ആക്രമങ്ങൾ കുറക്കുന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നിസഹായരാണ് എന്നാണ് ഇത് തെളിയിക്കുന്നതെന്നും പൂനിയ പറഞ്ഞു.

ജലോർ ജില്ലയിൽ സുരന ഗ്രാമത്തിൽ ജൂലൈ 20നാണ് സംഭവം നടന്നത്. ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുട്ടി മരിക്കുകയായിരുന്നു. അധ്യാപകനായ ചാലി സിങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ ഇയാൾക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമവും ചുമത്തിയിട്ടുണ്ട്.

പ്രതി​ക്കെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചിരുന്നു. 

Tags:    
News Summary - BJP slams Ashok Gehlot on 9-year-old Dalit boy's death: ‘Countless incidents..’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.