നിവാർ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ ബി.ജെ.പിയുടെ വെട്രിവേൽ യാത്ര റദ്ദാക്കി

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് ജാഗ്രതയുടെ ഭാഗമായി ബി.ജെ.പി നടത്താനിരുന്ന വെട്രിവേൽ യാത്ര ഡിസംബർ അഞ്ചുവരെ റദ്ദാക്കി. 'വെട്രിവേൽ യാത്ര ഞങ്ങൾ താത്കാലികമായി റദ്ദാക്കി. ശേഷിക്കുന്ന പരിപാടികളും മാറ്റിവച്ചു, യാത്ര ഡിസംബർ 5 ന് തിരുചെണ്ടൂരിൽ സമാപിക്കും' -തമിഴ്നാട് സംസ്ഥാന പ്രസിഡന്‍റ് എൽ. മുരുകൻ പറഞ്ഞു.

2021 ൽ തമിഴ്‌നാട്ടിൽ നടക്കാനിരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 6 മുതലാണ് ബി.ജെ.പി വെട്രിേവൽ യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം പാർട്ടി ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ദ, വിവിധ ഭാഗങ്ങളിൽ കേന്ദ്രമന്ത്രിമാർ, ബി.ജെ.പിയുടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കേണ്ടതായിരുന്നു.

യാത്ര പ്രഖ്യാപിച്ചതുമുതൽ പ്രധാന രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയും ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തെ സമാധാനവും ഐക്യവും തകർക്കാൻ ലക്ഷ്യമിടുന്ന ഘോഷയാത്രകൾ അനുവദിക്കില്ലെന്നായിരുന്നു പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ പറഞ്ഞത്.

എന്നാൽ കേന്ദ്രസർക്കാരിന്‍റെ പദ്ധതികൾ പ്രദർശിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ബിജെപി പറഞ്ഞിരുന്നു. അതിനിടെ 2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായുള്ള സഖ്യം തുടരാൻ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ തീരുമാനിച്ചിരുന്നു.

Tags:    
News Summary - BJP cancels Vetrivel Yatra in Tamil Nadu till Dec 5 due to Cyclone Nivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.