സി.എ.എ വിരുദ്ധ സ്കൂൾ നാടകം: മാതാവിനും പ്രിൻസിപ്പലിനും ജാമ്യം

ബംഗളുരു: റിപ്പബ്ലിക്​ ദിനാഘോഷത്തി​​​​​​െൻറ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിൻെറ പേരിൽ ദേശദ്രോഹ കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​ത സ്​കൂൾ പ്രിൻസിപ്പലിനും നാടകം അവതരിപ്പിച്ച വിദ്യാർഥിയുടെ മാ താവിനും ജാമ്യം. 14 ദിവസത്തിനുശേഷമാണ്​ ജാമ്യം ലഭിച്ചത്​. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശമുണ്ടെന്നാരോപിച്ചായിരുന്നു അറസ്​റ്റ്​.

പ്രിൻസിപ്പൽ ഫരീദ ബീഗം (50), നാടകം അവതരിപ്പിച്ച വിദ്യാർഥികളിലൊരാളുടെ മാതാവ്​ നജുബുന്നിസ (36) എന്നിവർക്കാണ്​ ജാമ്യം ലഭിച്ചത്​. കഴിഞ്ഞ ജനുവരി 30നാണ്​ കർണാടകയിലെ ബിദറിലെ ഷഹീൻ എജുക്കേഷൻ ഇൻസ്​റ്റിറ്റ്യുട്ടി​ൽ അവതരിപ്പിച്ച സി.എ.എ-എൻ.ആർ.സി വിരുദ്ധ നാടകത്തിനെതിരെ നടപടിയെടുത്തത്​.

നാടകത്തി​​​​​​െൻറ വിഡിയോ സാമൂഹിക മാധ്യമത്തിൽ അപ്​ലോഡ്​ ചെയ്​​തതോടെയാണ്​ വിവാദമായത്​. പൊതുപ്രവർത്തകനായ നിലേഷ്​ രക്​ശ്യാൽ നൽകിയ പരാതിപ്രകാരം 124 എ (രാജ്യദ്രോഹം), 504 (സമാധാനാന്തരീക്ഷം തകർക്കൽ), 505-രണ്ട്​ (ശത്രുത പരത്തുന്ന പ്രസ്​താവന നൽകൽ), 153 എ(വർഗീയ വി​ദ്വേഷം പ്രചരിപ്പിക്കൽ) തുടങ്ങിയ വകുപ്പുകൾ ചേർത്ത്​ കേസെടുക്കുകയായിരുന്നു.സംഭവത്തിൻെറ പേരിൽ സ്​കൂൾ വിദ്യാർഥികളെ പൊലീസ്​ പലവട്ടം ചോദ്യം ചെയ്​തത്​ വിവാദമായിരുന്നു.

Tags:    
News Summary - Bidar School Principal, Student's Mother Granted Bail 14 Days After Arrest-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.