ഒാഡിയോ വിവാദം: യെദിയൂരപ്പക്കെതിരായ അന്വേഷണം കോടതി തടഞ്ഞു

ബംഗളൂരു: ഒാപറേഷൻ താമര സംബന്ധിച്ച ഒാഡിയോ ടേപ്പ്​ വിവാദത്തിൽ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ ബി.എസ്​. യെദിയൂരപ്പക്ക െതിരായ അന്വേഷണം ഹൈ​േകാടതി താൽക്കാലികമായി തടഞ്ഞു. ഗുർമിത്​കൽ ജെ.ഡി.എസ്​ എം.എൽ.എ നാഗനഗൗഡയുടെ മകൻ ശരണഗൗഡ ദേവദുർഗ പ ൊലീസിൽ നൽകിയ പരാതിപ്രകാരം രജിസ്​റ്റർ ചെയ്​ത കേസിലാണ്​ ​ അന്വേഷണം േകാടതി തടഞ്ഞത്​.

അഴിമതി നിരോധന നിയമപ് രകാരം രജിസ്​റ്റർ ചെയ്​ത ഇൗ കേസിലെ എഫ്​.​െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ യെദിയൂരപ്പ നൽകിയ ഹരജിയിലാണ്​ നടപടി. യെദിയൂരപ്പയും ബി.ജെ.പി എം.എൽ.എമാരായ പ്രീതം ഗൗഡ, ശിവനനായ്​ക്ക്​, യെദിയൂരപ്പയുടെ മാധ്യമ ഉപദേഷ്​ടാവ്​ എം.ബി. മരാംകൽ എന്നിവർ കഴിഞ്ഞയാഴ്​ച ബംഗളൂരു സ്​പെഷൽ കോടതിയിൽനിന്ന്​ മുൻകൂർ ജാമ്യം നേടിയിരുന്നു.

മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമി പുറത്തുവിട്ട ശബ്​ദസന്ദേശത്തിലുള്ളത്​ ത​​െൻറ ശബ്​ദംതന്നെയാണെന്ന്​ യെദിയൂരപ്പ സമ്മതിച്ചിരുന്നു. നാഗനഗൗഡയെ രാജിവെപ്പിച്ച്​ ബി.ജെ.പിയിൽ ചേർക്കാൻ മകൻ ശരണഗൗഡയുമായി വിലപേശുന്ന സംഭാഷണത്തിനിടെ സ്​പീക്കർ കെ.ആർ. രമേശ്​കുമാറിനെയും പരാമർശിച്ചിരുന്നു.

തങ്ങൾക്ക്​ അനുകൂലമായ നടപടി സ്വീകരിക്കാൻ സ്​പീക്കർക്ക്​ 50 കോടി വാഗ്​ദാനം ചെയ്​തതായാണ്​ ഒാഡിയോ ടേപ്പിൽ പറയുന്നത്​​. സംഭവത്തിൽ സ്​പീക്കറുടെ നിർദേശപ്രകാരം എസ്​.​െഎ.ടി അന്വേഷണത്തിന്​ മുഖ്യമന്ത്രി ഉത്തരവി​ട്ടിരുന്നു.

Tags:    
News Summary - Audio Conspiracy case Yeddyurappa -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.