ചീഫ്​ ജസ്​റ്റിസിന്​ സുരക്ഷയിൽ വീഴ്​ച; പൊലീസ്​ ഉദ്യോഗസ്ഥന്​ സസ്​പെൻഷൻ

ഗുവാഹത്തി: സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസിന്​ സുരക്ഷ ഒരുക്കുന്നതിൽ വീഴ്​ച വരുത്തിയ പൊലീസ്​ ഉദ്യോഗസ്ഥന്​ സസ്​പെൻഷൻ. ഗുവാഹത്തി വെസ്​റ്റ്​ ഡെപ്യൂട്ടി കമീഷണറെയാണ്​ സസ്​പെൻഡ്​ ചെയ്​തത്​. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്​ കാമാകായ ക്ഷേ​ത്രത്തിലെത്തിയപ്പോൾ സുരക്ഷ ഒരുക്കുന്നതിൽ വീഴ്​ച വരുത്തിയെന്ന്​ ആ​രോപിച്ചാണ്​ നടപടി.

ബനാവാർ ലാൽ മീനയെന്ന പൊലീസ്​ ഉദ്യോഗസ്ഥനെയാണ്​ 1969ലെ ആൾ ഇന്ത്യ സർവീസ്​ ചട്ടം അനുസരിച്ചാണ്​ സസ്​പെൻഡ്​ ചെയ്​തത്​. സംസ്ഥാന ഗവർണറുടെ പേരിൽ ആഭ്യന്തര വകുപ്പാണ്​ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്​​​.

​ഇനിയൊരു നിർദേശം ഉണ്ടാകും വരെ പൊലീസ്​ ആസ്ഥാനത്ത്​ നിന്ന്​ പുറത്ത്​ പോകരുതെന്ന്​ ആഭ്യന്തര സെക്രട്ടറി ദീപക്​ മജുംദാറാണ് ഒപ്പുവെച്ച ഉത്തരവിൽ ഉദ്യോഗസ്ഥനോട്​ നിർദേശിച്ചിട്ടുണ്ട്​. ഒക്​ടോബർ 17നാണ്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗോഗോയ്​ ഗുവാഹത്തിയിലെ ക്ഷേ​ത്രത്തിലെത്തിയത്​.

Tags:    
News Summary - Assam Senior Police Officer Suspended For Chief Justice's Security-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.