ഗുവാഹതി: അസം അന്തിമ പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജീവിതത്തിലെ ഏറ്റവും കടുത്ത പരീക്ഷയാണ് ജനം ഇന്നലെ നേരിട്ടത്. ആ പട്ടികയിൽ പേരില്ലെങ്കിൽ ഭാവി വലിയ ചോദ്യചിഹ്നമാകും. കാൽച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപോവുക. അതുവരെ ജീവിച്ച നാട്ടിൽ ഒരു നിമിഷം കൊണ്ടാണ് അന്യരാക്കപ്പെടുക. അതിെൻറ എല്ലാ ആശങ്കയും നിഴലിക്കുന്നതായിരുന്നു അവരുടെ മുഖഭാവങ്ങൾ. പട്ടികയിൽ പേര് കണ്ടെത്താൻ കഴിയാത്തവർ വീണ്ടുംവീണ്ടും അതിൽ നോക്കി കണ്ണീരോടെ പിന്മാറുന്നത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
എല്ലാ നിയമസഹായ വാഗ്ദാനങ്ങളുമുണ്ടെങ്കിലും ഇനി ജീവിതം എന്താകുമെന്നതിൽ കടുത്ത അനിശ്ചിതത്വമായിരുന്നു ഓരോരുത്തരിലും. ശനിയാഴ്ച രാവിലെ മുതല്‍ എന്‍.ആര്.സി സേവ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടന ഓഫിസുകൾ, ഇൻറര്‍നെറ്റ് കഫേകൾ എന്നിവക്കു മുന്നിൽ തിക്കുംതിരക്കുമായിരുന്നു. വിധി വിപരീതമാകുമെന്ന് ഭയന്ന് ഒരു യുവതി ജീവനൊടുക്കുകയും ചെയ്തു.
ഓരോ അപേക്ഷയുടെയും നമ്പര്‍ എന്‍.ആര്.സി വൈബ്സൈറ്റില്‍ നൽകുേമ്പാൾ ‘സ്വീകരിച്ചിരിക്കുന്നു’ എന്ന് മറുപടി കാണുന്നവർ കടുത്ത പരീക്ഷ ജയിച്ചുകയറിയതിെൻറ ആശ്വാസത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.