ബി.ജെ.പിയിലേക്ക് പോയ അർവിന്ദർ സിങ് വീണ്ടും കോൺഗ്രസിലെത്തി

ന്യൂഡൽഹി: ഒൻപത് മാസങ്ങൾക്ക് മുൻപ് ബി.ജെ.പിയിൽ ചേർന്ന ഡൽഹി കോൺഗ്രസ് മുൻ അധ്യക്ഷനായ അർവിന്ദർ സിങ് ലവ്ലി വീണ്ടും കോൺഗ്രസിലെത്തി. ഡൽഹിയിൽ 20 സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലവ്ലിയുടെ അപ്രതീക്ഷിത നീക്കം. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങലിലാണ് താൻ തിരിച്ചെത്തുന്നതായി ലവ്ലി പ്രഖ്യാപിച്ചത്.

പ്രത്യശാസ്ത്രപരമായി താൻ ബി.ജെ.പിക്ക് ചേർന്നയാളല്ലെന്ന് തിരിച്ചറിഞ്ഞതായി ലവ്ലി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നെ സംബന്ധിച്ചിടത്തോളം മോശം സമയമായിരുന്നു അത്. ബി.ജെ.പിയിലേക്ക് പോകാൻ തീരുമാനമെടുത്തത് സന്തോഷത്തോടെയല്ലായിരുന്നു. പിന്നീട് അജയ് മാക്കനുമായി സംസാരിച്ച് അഭിപ്രായ വ്യത്യാസങ്ങൾ തീർത്തു എന്നും ലവ്ലി പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് ലവ്ലി ബി.ജെ.പിയിൽ ചേക്കേറിയത്. ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് ടിക്കറ്റ് വിതരണത്തിൽ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. അമിത് ഷായെ കണ്ട ലവ്ലി കോൺഗ്രസിൽ തന്നേപ്പോലെ വളരെയധികം പേർ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. ഷീലാ ദീക്ഷിതിന്‍റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ലവ്ലി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് മലിക്കിനൊപ്പമാണ് ബി.ജെ.പിയിൽ ചേർന്നത്.
 

Tags:    
News Summary - Arvinder Singh Lovely makes U-turn, joins Congress-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.