ന്യൂഡൽഹി: കോവിഡ് ബാധിച്ച് പടിഞ്ഞാറൻ ഡൽഹിയിലെ ആർമി ബേസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31 വയസുള്ള സൈനികൻ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ മരക്കൊമ്പിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശ്വാസകോശ അർബുദ ബാധിതനായ ഇദ്ദേഹത്തെ ചികിത്സക്കായി സൈന്യത്തിെൻറ കീഴിലുള്ള റിസർച്ച് ആൻറ് റെഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മേയ് അഞ്ചിന് നരൈനയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് മറ്റ് രോഗികൾ സൈനികനെ അവസാനമായി കണ്ടത്. പുലർച്ചെ നാലു മണിയായപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.
മഹാരാഷ്ട്രയാണ് സ്വദേശം. കുടുംബം രാജസ്ഥാനിലെ അൽവാറിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിയച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് സൈനിക വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.