ന്യൂഡൽഹി: നൂറ്റാണ്ടുകളായി ഇന്ത്യൻ ഗ്രാമങ്ങളുടെ മുഖഛായയായിരുന്ന കാലിച്ചന്തകൾ പതിയെ കച്ചവടം നിർത്തി ഓർമയിലേക്ക് മടങ്ങുേമ്പാൾ പകരം ചുമതലയേറ്റെടുത്ത് മൊബൈൽ ആപുകൾ. 'ആനിമാൾ', 'പശുശാല', 'പശുലോക്', പശുമാൾ', പശു മേള', പശു വ്യാപാർ' തുടങ്ങി പല പേരുകളിൽ ഓൺലൈൻ ലോകത്ത് ആപുകൾ പലതുണ്ട്. ജനപ്രീതി പരിഗണിച്ചാൽ ഇവയിൽ ചിലത് ഏറെ മുന്നിലുണ്ടെന്നത് വേറെകാര്യം.
ഉദാഹരണത്തിന് ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ 'ആനിമാൾ' ഇതിനകം 40 ലക്ഷം പേർ മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 2019ൽ മാത്രമാണ് ഇതിന്‍റെ പിറവിയെന്നോർക്കണം. നീതു യാദവ് ഉൾപെടെ സംഘമാണ് പിന്നിൽ. തുടങ്ങിയ ആദ്യ 30 ദിവസം കൊണ്ട് ആപു വഴി വിൽപന നടത്താനായത് 50 കാലികളെ മാത്രം. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. ഇന്നിപ്പോൾ അഞ്ചു ലക്ഷത്തിലെത്തിനിൽക്കുന്നു ആപു വഴി നടന്ന കന്നുകാലി വിൽപന. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്ന 2021 ജനുവരിയിൽ മാത്രം അര ലക്ഷം കാലികളെ വിൽപന നടത്തിയതായി ഡൽഹി ഐ.ഐ.ടി ബിരുദധാരിയായ യാദവ് പറയുന്നു. അതിന് മുമ്പ് നവംബറിൽ 30,000ഉം ഡിസംബറിൽ 40,000 ഉവുമായിരുന്നു വിൽപന. ഹരിയാന, യു.പി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മാത്രമാണ് 'ആനിമാളി'ന്‍റെ സേവനം.
മറ്റൊരു കന്നുകാലി വിൽപന ആപായ 'പശുശാല'യിൽ 15,000 കോളുകൾ കോവിഡ് കാലത്ത് വന്നതായി സ്ഥാപകരിെലാരാളായ റാഞ്ചി െഎ.ഐ.എം മുൻ വിദ്യാർഥി ഗൗരവത് ചൗധരി പറയുന്നു. 2018ലാണ് 'പശുശാല' ആദ്യമായി തുടങ്ങിയത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യു.പി, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സേവനം ലഭ്യമാണ്. ഇതുവരെ 1,000 കാലികളെ ആപുവഴി വിൽപന നടത്താനായിട്ടുണ്ട്.
ഇന്ത്യയിൽ 54 കോടിയോളം വളർത്തുമൃഗങ്ങൾ ഉണ്ടെന്നാണ് 2019ലെ കണക്ക്. ഇതിൽ 30 കോടി കന്നുകാലികളാണ്.
സ്വകാര്യ സ്ഥാപനങ്ങളുടെ വിജയം കണക്കിലെടുത്ത് കേന്ദ്ര സർക്കാറും 'ഇ-പശുഹാത്' എന്ന സ്വന്തം പോർട്ടൽ ഇതേ ആവശ്യവുമായി തുറന്നിട്ടുണ്ട്. 2016ൽ തുടങ്ങിയ ആപ് പക്ഷേ, ഇപ്പോഴും വേണ്ടത്ര പ്രവർത്തനക്ഷമമല്ലെന്ന് പരാതിയുണ്ട്.
സാധാരണമായി കാലികളെ നേരിട്ടുചെന്ന് കണ്ട് പാൽ, ആരോഗ്യം, നിറം തുടങ്ങി വിവിധ കാര്യങ്ങൾ ഉറപ്പുവരുത്തിയാണ് മുമ്പുകാലത്ത് വാങ്ങിയിരുന്നത്. ഓൺലൈനാകുേമ്പാൾ പക്ഷേ, വിലയിട്ട ഒരു ചിത്രം മാത്രമാകും ഉണ്ടാകുക. അത് എത്ര കണ്ട് ഫലപ്രദമാകുമെന്നാണ് ചോദ്യം. ഇൗ വിഷയം എങ്ങനെ പരിഹരിക്കുമെന്ന് ഗൗരവതരമായ ആലോചനയിലാണെന്ന് 'ആനിമാൾ' സഹസ്ഥാപകൻ യാദവ് പറയുന്നു.
വിവിധ ഇനം പശുക്കൾക്ക് ഓൺലൈനിൽ വിലയിലുമുണ്ട് വ്യത്യാസം. അരലക്ഷം മുതൽ ഒരു ലക്ഷംവരെയാണ് ഗീർ പശുക്കൾക്ക് വില. ഓരോ ഇനത്തിനും വില കൂടുകയോ കുറയുകയോ ആകാം.
കാലിക്കടത്തിൽ പുതുതായി വന്ന മാറ്റങ്ങൾ കാലിച്ചന്തകളുടെ പൊലിമ ചോർത്തിയതാണ് ഓൺലൈനിലേക്ക് കാര്യങ്ങൾ എത്തിച്ചത്. സർക്കാർ തലത്തിൽ നിയമങ്ങൾ കടുപ്പിക്കുകയും ഗോസംരക്ഷണമെന്ന പേരിൽ ഗുണ്ടകളുൾപെടെ സജീവമാകുകയും ചെയ്തത് ചന്തകളെ പതിയെ ചിത്രത്തിനു പുറത്ത് നിർത്തിയതായി കണക്കുകൾ പറയുന്നു. രാജ്യത്തെ ഏറ്റവും പങ്കാളിത്തമുള്ള കാലിച്ചന്തകളിലൊന്നായ നാഗോർ ചന്ത തന്നെ ഉദാഹരണം. 2010-11 വർഷം 19,000 ഓളം കാലികൾ എത്തിയ ചന്തയിൽ 2019-20ൽ ഹാജരായത് 5,000 ഓളം മാത്രം.
ബിഹാറിലെ സോനെപൂർ ചന്ത മറ്റൊന്ന്. ഏഷ്യയിലെ ഏറ്റവും വലിയ ചന്തയായി പറയുന്ന ഇവിടെ നവംബറിലാണ് എല്ലാ വർഷവും വൻ പ്രാതിനിധ്യത്തോടെ നടക്കാറുള്ളത്. ഓരോ വർഷവും കാലികളുടെ എണ്ണം കുത്തനെ കുറഞ്ഞുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.