കേരളത്തിലടക്കം മാവോയിസ്റ്റ്​വേട്ട ശക്​തമാക്കാൻ കേ​ന്ദ്രം; അമിത്​ ഷായുടെ നേതൃത്വത്തിൽ ഇന്ന്​ മുഖ്യമന്ത്രിമാരുടെ യോഗം

ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ്റ്​ ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത്​ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പ​ങ്കെടുക്കുക. ഈ സംസ്ഥാനങ്ങളിലെ സുരക്ഷാ യോഗം വിലയിരുത്തും.

ആന്ധ്രപ്രദേശ്​, ഛത്തീസ്​ഗഢ്​, ഝാർഖണ്ഡ്​, ഒഡീഷ, പശ്​ചിമബംഗാൾ, തെലങ്കാന, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തിൽ പ​ങ്കെടുക്കുക. ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ജഗ്​മോഹൻ റെഡ്ഡി യോഗത്തിൽ പ​ങ്കെടു​ക്കില്ല. പകരം ആന്ധ്ര ആഭ്യന്തര മന്ത്രിയാകും യോഗത്തിനെത്തുക.

സുരക്ഷ വിലയിരുത്തുന്നതിനൊപ്പം മാവോയിസ്റ്റ്​ ബാധിത സംസ്ഥാനങ്ങളിലെ വികസന പ്രവർത്തനങ്ങളും ആഭ്യന്തര മന്ത്രി വിലയലിരുത്തുമെന്നാണ്​ സൂചന. നിലവിൽ 45 ജില്ലകളിൽ മാവോയിസ്റ്റ്​ പ്രവർത്തനം വ്യാപകമാണെന്നാണ്​ കേന്ദ്രസർക്കാറിന്‍റെ കണ്ടെത്തൽ. 2019ൽ 61 ജില്ലകളിൽ മാവോയിസ്റ്റ്​ ഭീഷണിയുള്ളതായി കേന്ദ്രസർക്കാർ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - Amit Shah to analyse security in Maoist-hit areas today: 10 states in review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.