ബി.ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമണം

മുംബൈ: ഭരണഘടനാ ശില്പി ഡോക്ടർ ബി.ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമണം. മുംബൈ ദാദറിലുള്ള 'രാജഗൃഹം' എന്ന സ്മാരക മന്ദിരമാണ് അജ്ഞാതർ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ആക്രമണമുണ്ടായത്. മന്ദിരത്തിന് മുന്നിലെ ചെടിച്ചട്ടികൾ നശിപ്പിച്ച അക്രമികൾ സി.സി.ടി.വി ക്യാമറ തകർക്കാനും ശ്രമിച്ചു.

അംബേദ്‌കർ സ്മാരക മ്യൂസിയം അടക്കം പ്രവർത്തിക്കുന്നത് ഈ മൂന്ന് നില കെട്ടിടത്തിലാണ്. ലോക് ഡൗൺ ആരംഭിച്ചത് മുതൽ ഇവിടേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ലഹരിക്കടിമയായ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഉത്തരവിട്ടു. 

ആക്രമണത്തിന്‍റെ പേരിൽ ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്‌കർ ആഹ്വനം ചെയ്തു.

മുംബൈയിൽ സ്ഥിരതാമസമാക്കിയതോടെ 1930ലാണ് അംബേദ്ക്കർ ഈ മൂന്നുനില കെട്ടിടം പണികഴിപ്പിച്ചത്.

Tags:    
News Summary - Ambedkar's Mumbai residence attacked by unidentified persons- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.