വാഷിങ്ടൺ: വിവാദമായതിനെ തുടർന്ന് ദേശീയ പതാകയുടെ രൂപത്തിലുള്ള ചവിട്ടി ആമസോൺ ഒാൺലൈൻ ഷോപ്പിങ് സൈറ്റിൽ നിന്ന് പിൻവലിച്ചു. ആമസോണിെൻറ കാനഡയിലെ ഒാൺലൈൻ ഷോപ്പിങ് വെബ്സൈറ്റിൽ നിന്നാണ് ഉൽപ്പന്നം പിൻവലിച്ചിരിക്കുന്നത്. ആമസോൺ പ്രതിനിധി വാഷിങ്ടൺ പോസ്റ്റുമായി ബന്ധപ്പെട്ട് ഇനി ഇന്ത്യയുടെ ദേശീയ പതാകയുമായി സാദൃശ്യമുള്ള ചവിട്ടി തങ്ങളുടെ ഷോപ്പിങ് സൈറ്റുകളിൽ ഉണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു.
നേരത്തെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇതിനെതിരെ രംഗത്തെത്തുകയും വിൽപന തുടർന്നാൽ ആമസോൺ ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള വിസകൾ സർക്കാർ റദ്ദുചെയ്യുമെന്നും ട്വീറ്റ് ചെയ്തിരുന്നു.
ആമസോൺ ഉടനെ മാപ്പുപറയണം. രാജ്യത്തിൻറെ ദേശീയപതാകയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എല്ലാ ഉൽപ്പന്നങ്ങളും ഉടനെ പിൻവലിക്കണം, ഇത് അനുസരിക്കാതിരുന്നാൽ ആമസോൺ ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ വിസ അനുവദിക്കാൻ സർക്കാർ തയ്യാറാവില്ലെന്ന് സുഷമ സ്വരാജ് പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ആമസോണിെൻറ നടപടിയെന്നാണ് സൂചന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.