ജയ്പൂർ: രാജസ്ഥാനിലെ വിമത കോൺഗ്രസ് നേതാവ് സചിൻ പൈലറ്റിന്റെ അടുത്ത നീക്കത്തെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് കോൺഗ്രസ്. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാർഷിക ദിനമായ ജൂൺ 11ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നായിരുന്നു സചിൻ അറിയിച്ചിരുന്നത്. അതേസമയം സചിൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ കോൺഗ്രസ് തള്ളി.
സചിൻ പൈലറ്റുമായുള്ള തർക്കം കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നമാണെന്നും അതെല്ലാം പരിഹരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗെഹ്‌ലോട്ട് അറിയിച്ചു. പ്രശ്നത്തിന് ഗുണകരമായ പരിഹാരമുണ്ടെന്നാണ് താനും പാർട്ടി അധ്യക്ഷനും കരുതുന്നതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ഷ്രിൻഡെ പറഞ്ഞിരുന്നു.
മെയ് 29-ന് കോൺഗ്രസ് ഹൈകമാൻഡ് സചിൻ പൈലറ്റിനെയും ഗെഹ്‌ലോട്ടിനെയും ഒരുമിച്ചിരുത്തി പ്രശ്‌നങ്ങൾ പരിഹരിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തന്റെ ആവശ്യങ്ങളിൽ മാറ്റമില്ലെന്ന് പിന്നീട് സചിൻ പറഞ്ഞിരുന്നു. പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന വാർത്ത പുറത്തുവന്നതിനു ശേഷം സചിൻ മാധ്യമങ്ങളെ കണ്ടിട്ടില്ല.
അതേസമയം, പുതിയ പാർട്ടി പ്രഖ്യാപിക്കില്ലെന്നും എല്ലാവർഷവും രാജഷ് പൈലറ്റിന്റെ ചരമ വാർഷികത്തിൽ പരിപാടി സംഘടിപ്പിക്കാറുണ്ടെന്നുമാണ് സചിൻ പക്ഷത്തിന്റെ പ്രതികരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.