ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ വിമാനത്തിെൻറ യാത്ര റദ്ദാക്കി.  സാേങ്കതിക പ്രശ്നങ്ങളാണ് വിമാനത്തിെൻറ  യാത്ര റദ്ദാക്കാൻ കാരണം. പുലർച്ചെ 1:40ന് ന്യൂയോർക്കിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു എയർ ഇന്ത്യയുടെ വിമാനം. ഏകദേശം 300 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം റദ്ദാക്കിയതിനെ തുടർന്ന് മുഴുവൻ യാത്രക്കാർക്കും ഹോട്ടലിൽ താൽകാലിക താമസ സൗകര്യം എയർ ഇന്ത്യ ഒരുക്കി. ഇന്ന് വൈകീട്ട് 5 മണിക്ക് വിമാനം ന്യൂയോർക്കിലേക്ക് പറക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

 വിമാനം പുറപ്പെടാൻ ഒരുങ്ങിയപ്പോൾ എൻജിനിൽ തകരാർ കണ്ടെത്തുകയായിരുന്നു. പിന്നീട് എകദേശം ആറ് മണിവരെ യാത്രക്കാർ വിമാനത്തിൽ തുടർന്നു. ആറ് മണിക്ക് എയർ ഇന്ത്യ അധികൃതരെത്തി ഹോട്ടലിലേക്ക് മാറാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും  യാത്രക്കാരിലൊരാൾ പ്രതികരിച്ചു.

Tags:    
News Summary - Air India’s flight grounded at Delhi airport before departure to New York due to hydraulic failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.