ജയിലിൽ വി.​​െഎ.പി പരിഗണന: ഡി.​െഎ.ജി രൂപ മാധ്യമങ്ങളെ കാണുന്നത്​ തടയണമെന്ന്​ എ.​െഎ.എ.ഡി.എം.കെ 

ബംഗളൂരു: അഴിമതി കേസിൽ ജയിലിൽ കഴിയുന്ന  വി.കെ ശശികലക്ക്​ പ്രത്യേക സൗകര്യങ്ങൾ നൽകിയത്​ സംബന്ധിച്ച്​ ഡി.​െഎ.ജി ഡി.രൂപ മാധ്യമങ്ങളോട്​ സംസാരിക്കുന്നത്​ വിലക്കണമെന്ന്​ എ.​െഎ.എ.ഡി.എം.കെ  കർണാടക സർക്കാറിനോട്​ ആവശ്യപ്പെട്ടു. രൂപ ടിവി ചാനലുകളിൽ അഭിമുഖങ്ങളും പത്രകുറിപ്പുകളും നൽകുന്നത്​ സർക്കാർ വിലക്കണമെന്നാണ്​ എ.​െഎ.എ.ഡി.എം.കെ  മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്​ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്​. കർണാടക എ.​െഎ.എ.ഡി.എം.കെ പാർട്ടി സെക്രട്ടറിയും വക്താവുമായ പുകഴന്തിയെ പ്രതിനിധീകരിച്ച്​ അഭിഭാഷകനായ എൻ. കൃഷ്​ണപ്പനാണ്​ സർക്കാറിന്​ പരാതി കൈമാറിയത്​.

ജയിലിൽ ശശികലക്ക്​ വി.​െഎ.പി സൗകര്യങ്ങൾ ഒരുക്കിയെന്ന്​ പരാതിപ്പെട്ടത്​ ഡി.​െഎ.ജി രൂപയാണ്​. ശശികല വിഷയത്തിൽ മാധ്യമങ്ങളുടെ കൂട്ടുപിടിച്ച്​ പബ്​ളിസിറ്റി ഉണ്ടാക്കാനാണ്​ രൂപ ശ്രമിക്കുന്നത്​. അവരുടെ മോശം പെരുമാറ്റത്തിനെതിരെ നടപടിയെടുക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.

രൂപ സ്വന്തം നേട്ടത്തിനുവേണ്ടിയാണ്​ ശശികലക്കെതിരെയുള്ള വാർത്തകൾ ഉപയോഗിക്കുന്നത്​. അത്തരത്തിലുള്ള നടപടികൾ അനുവദിക്കരുതെന്നും  അവർക്കെതിരെ വകുപ്പ്​തല നടപടിയുണ്ടാകണമെന്നും അഭിഭാഷകൻ പരാതിയിൽ ആവശ്യപ്പെട്ടു.

ജൂലൈ 12  നാണ്​ രണ്ടു കോടി രൂപ കോഴ വാങ്ങി ശശികല​ക്ക്​ ജയിലിൽ വി.​െഎ.പി സൗകര്യങ്ങൾ അനുവദിച്ചിരിക്കയാണെന്ന്​ ഡെപ്യൂട്ടി ഇൻസ്​പെക്​ടറായ ഡി. രൂപ മുഖ്യമന്ത്രിക്ക്​ റിപ്പോർട്ട്​ സമർപ്പിച്ചത്​. ജയിൽ ചട്ടങ്ങൾ മറികടന്ന്​ ശശികലക്ക്​ അനുവദിച്ച പ്രത്യേക അടുക്കള ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പിന്നീട്​ എടുത്തുമാറ്റിയിരുന്നു. 

Tags:    
News Summary - AIADMK Wants Media Gag on Cop Who Exposed 'VIP' Care For Sasikala in Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.