ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി നടിയും അണ്ണാ ഡി.എം.കെ(എ.ഐ.എ.ഡി.എം.കെ) ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറിയുമായ ഗൗതമി. കുറെ വർഷങ്ങളായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുകയാണ്. തന്റെ പ്രിയപ്പെട്ട മണ്ഡലമായ രാജപാളയത്ത് നിന്ന് ജനവിധി തേടണമെന്ന ആഗ്രഹം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അവർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ഏഴുവർഷമായി ഈ മണ്ഡലത്തിൽ സജീവമാണ്. മത്സരിക്കാൻ സീറ്റ് ലഭിച്ചില്ലെങ്കിലും ജനങ്ങളെ സേവിക്കുന്നത് തുടരുശമന്നും അവർ വ്യക്തമാക്കി.
''രാജപാളയത്ത് മത്സരിക്കാൻ ആഗ്രഹമുള്ള കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുറെ വർഷമായി അവിടെ മത്സരിക്കാൻ മനസുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരും എന്നാണ് പ്രതീക്ഷ''-ഗൗതമി പറഞ്ഞു.
ബി.ജെ.പിയിലായിരുന്ന ഗൗതമി കഴിഞ്ഞ വർഷമാണ് പാർട്ടിവിട്ട് അണ്ണാ ഡി.എം.കെയിൽ ചേർന്നത്. ഗൗതമി നേരത്തേ ആന്ധ്രയിലും കർണാടയിലും ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.