അപകടത്തിൽ തകർന്ന കാർ

കർണാടക യെല്ലാപൂരിൽ വാഹനാപകടം; നാലു മലയാളികൾ മരിച്ചു

ബംഗളൂരു: വടക്കൻ കർണാടക യെല്ലാപൂരിൽ വാഹനാപകടത്തിൽ നാല്​ മലയാളികൾ മരിച്ചു. മുംബൈയിൽനിന്ന്​ കാറിൽ നാട്ടിലേക്ക്​ തിരിച്ച തൃപ്പൂണിത്തുറ സ്വദേശികളായ പത്​മാക്ഷി അമ്മ (86), മക്കളായ ഹരീന്ദ്രനാഥ്​ നായർ (62), രവീന്ദ്രനാഥ്​ നായർ (58), രവീന്ദ്രനാഥി​െൻറ ഭാര്യ പുഷ്​പ ആർ. നായർ (54) എന്നിവരാണ്​ മരിച്ചത്​.

കഴിഞ്ഞദിവസം രാവിലെ ആറിനാണ്​ അപകടം. ഇവർ സഞ്ചരിച്ച മാരുതി ഇഗ്​നിസ്​ കാർ ​േലാറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്​ഥലത്തുതന്നെ മരിച്ചു. കാർ പൂർണമായി തകർന്നു.

ഡൽഹിയിൽ ജോലി ചെയ്യുന്ന രവീന്ദ്രനാഥ്​ നായരും ഭാര്യ പുഷ്​പയും കാറിൽ ഏതാനും ദിവസം മുമ്പ്​ മും​​ൈബയിലെത്തി തങ്ങിയശേഷം പത്​മാക്ഷി അമ്മയെയും ഹരീന്ദ്രനാഥിനെയും കൂട്ടി നാട്ടിലേക്ക്​ പുറപ്പെടുകയായിരുന്നു. അപകടവിവരമറിഞ്ഞ്​ ബന്ധുക്കൾ സ്​ഥലത്തെത്തി. മൃതദേഹങ്ങൾ യെല്ലാപൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.

കാറുമായി കൂട്ടിയിടിച്ച ലോറി


Tags:    
News Summary - Accident in Yellapur, Karnataka; Four Keralites died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.