പാകിസ്താന്‍െറ ഇന്ത്യന്‍ നയം: മുഖ്യപങ്ക് സൈന്യത്തിന്‍േറതെന്ന് പാക് ഹൈകമീഷണര്‍

ന്യൂഡല്‍ഹി: പാകിസ്താന്‍െറ ഇന്ത്യന്‍ നയം തീരുമാനിക്കുന്നതില്‍ പാക് സൈന്യത്തിന് കാര്യമായ പങ്കുണ്ടെന്ന് ഇന്ത്യയിലെ പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത്. തീവ്രവാദ സംഘങ്ങള്‍ക്കെതിരായ നിലപാട് കര്‍ശനമാക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് സൈന്യത്തിന് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ട് തള്ളിയ അദ്ദേഹം, ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാക് സൈന്യത്തിന് കാര്യമായ പങ്കുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് വ്യക്തമാക്കി.

ഇന്ത്യ, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധത്തിന്‍െറയും നയരൂപവത്കരണത്തിന്‍െറയും കാര്യത്തില്‍ സൈന്യത്തിന് കാര്യമായ പങ്കുവഹിക്കാനുണ്ട്. പാകിസ്താനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യയുടെ അവസ്ഥയും അതുതന്നെയായിരിക്കും. സൈന്യവുമായി ആലോചിക്കാതെ അവരും സുപ്രധാന തീരുമാനങ്ങളെടുക്കാനിടയില്ല -അബ്ദുല്‍ ബാസിത് പറഞ്ഞു. പെന്‍റഗണിനോട് ചോദിക്കാതെ യു.എസിന് അവരുടെ പാക്, അഫ്ഗാന്‍ നയങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുമോ?

കശ്മീര്‍ വീഷയത്തില്‍ കൃത്യമായ ഫലം ലഭിക്കുന്ന ചര്‍ച്ചയാണ് വേണ്ടത്. നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്ന വാദം തെറ്റാണെന്നും ബാസിത് പറഞ്ഞു. അത്തരമൊരു ആക്രമണം നടന്നിരുന്നുവെങ്കില്‍ അതേ നാണയത്തില്‍ പാകിസ്താന്‍ തിരിച്ചടിച്ചേനെ. രണ്ട് പാക് സൈനികരുടെ മരണത്തിനിടയാക്കി അതിര്‍ത്തിയില്‍ നടന്ന ഒരു സാധാരണ വെടിവപ്പ് എന്നതിനപ്പുറം ഈ ആക്രമണത്തിന് പാകിസ്താന്‍ അധികം പ്രാധാന്യം നല്‍കുന്നില്ല.

Tags:    
News Summary - abdul basit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.