ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഔദ്യോഗിക പ്രചരണ ടാഗ് ലൈനും ഗാനവും പുറത്തുവിട്ട് കോൺഗ്രസ്. 'അബ് ഹോഗ ന്യായ്' (ഇ നി നീതി ലഭിക്കും) എന്നാണ് ടാഗ് ലൈൻ. മിനിമം വേതനം ഉറപ്പാക്കുന്ന കോൺഗ്രസ് പ്രകടനപത്രികയിലെ നയുതം ആയ് യോ ജന (ന്യായ്) പദ്ധതി മുന്നോട്ടുവെച്ചാണ് ടാഗ് ലൈൻ തയാറാക്കിയിട്ടുള്ളത്.
ആഴ്ചകൾ നീണ്ട പ്രചരണത്തിന് ശേഷം ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് 'അബ് ഹോഗ ന്യായ്' എന്ന ടാഗ് ലൈൻ കോൺഗ്രസ് പുറത്തുവ ിട്ടത്. കോൺഗ്രസ് പ്രചരണ സമിതി അധ്യക്ഷൻ ആനന്ദ് ശർമയാണ് ടാഗ് ലൈൻ പ്രഖ്യാപിച്ചത്.
കഴിഞ്ഞ നാല് വർഷമായുള്ള അനീതിക്ക് പകരമായി നീതിയാണ് കോൺഗ്രസ് മുന്നോട്ടു വെക്കുന്നതെന്ന് ആനന്ദ് ശർമ പറഞ്ഞു. നല്ല ദിനങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പി അനീതിയാണ് നൽകിയത്. മിനിമം വേതനം ഉറപ്പാക്കുന്നതിന് മാത്രമല്ല കോൺഗ്രസ് മുൻഗണന നൽകുന്നത്. കർഷകർക്കും യുവജനങ്ങൾക്കും സംരംഭകർക്കും നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ആനന്ദ് ശർമ വ്യക്തമാക്കി.
പ്രകടനപത്രികയിലെ കവറിൽ കൊടുത്തിട്ടുള്ള പ്രചരണ വാചകം 'കോൺഗ്രസ് വിൽ ഡെലിവർ' (കോൺഗ്രസ് നടപ്പാക്കും) എന്നാണ്. കാർഷിക പ്രതിസന്ധിക്കും തൊഴിലില്ലായ്മക്കും പരിഹാരം കാണുമെന്ന അർഥമാക്കുന്നതാണ് പ്രകടനപത്രികക്ക് നൽകിയിട്ടുള്ള തലക്കെട്ട്.
ശരാശരി അഞ്ചു പേരുള്ള ഒരു കുടുംബത്തിന് പ്രതിവർഷം 72,000 രൂപ സർക്കാർ സഹായം ലഭ്യമാക്കുന്നതാണ് 'നയുതം ആയ് യോജന' (ന്യായ്) പദ്ധതി. കുടുംബത്തിന്റെ അധ്വാനശേഷിയിൽ നിന്നുള്ള വരുമാനം അത്രത്തോളമില്ലെങ്കിൽ ബാക്കി തുക സർക്കാർ സഹായമായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
വരുമാനത്തിന് അനുസൃതമായി ഒാരോ കുടുംബത്തിനും നൽകുന്ന തുക വ്യത്യസ്തമാണ്. പരമാവധി 6,000 രൂപ. പ്രതിമാസം 12,000 രൂപയെങ്കിലും വരുമാനമില്ലാത്ത കുടുംബം രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.