ഇന്ത്യ എ​െൻറ രാജ്യമാണ്​, അതിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടായിരുന്നില്ല -ആതിഷ്​

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ടൈം മാഗസിനിൽ ലേഖനമെഴുതിയതി​​െൻറ പേരിൽ ഓവര്‍സീസ് സിറ്റിസണ്‍ ഓ ഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ആതിഷ് തസീർ. ‘‘ഇന്ത്യ എ​​െൻറ രാജ്യമാണ്​, അതിൽ കൂടുതൽ വ്യക്തതയൊന്നും ഇതുവരെയും വേണമായിരുന്നില്ല’’ -തസീർ പറഞ്ഞു.

ഇന്ത്യയിലാണ്​ താൻ വളർന്നത്​. ഇന്ത്യൻ സംസ്​കാരങ്ങളും ഭാഷകളും തനിക്ക്​ അറിയാം. ത​​െൻറ അഞ്ചു പുസ്​തകങ്ങളും ഇന്ത്യയെ സംബന്ധിച്ച ചിന്തകളും ഉത്​കണ്​ഠകളുമാണ്​. ബ്രിട്ടനിൽ ജനിച്ചതുകൊണ്ട്​ മാത്രമാണ്​ താൻ ബ്രിട്ടീഷ്​ പൗരനായത്​. ഒാവർസീസ്​ സിറ്റിസൺ ഓഫ്​ ഇന്ത്യ കാർഡ്​ ഇന്ത്യയുമായുള്ള ബന്ധം കൂട്ടിയിണക്കുന്നതായിരുന്നുവെന്നും ടൈംസ്​ മാഗസിനിലെ ലേഖനത്തിലൂടെ ആതിഷ്​ വിശദീകരിച്ചു.

ഒ.സി.ഐ കാർഡ്​ റദ്ദാക്കിയ സാഹചര്യം​ വ്യക്തിപരവും അപൂർവ്വവുമെന്ന്​ കരുതാൻ എളുപ്പമാണ്​. എന്നാൽ അത്​ രോഗസൂചകമായ വലിയൊരു ഗതിമാറ്റമാണെന്നും ആതിഷ്​ തസീർ വിമർശിച്ചു.

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്ലീന്‍ സിങിന്‍റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്‍റേയും മകനാണ് ആതിഷ് തസീര്‍. ഒ.സി.ഐ കാർഡിനുള്ള അപേക്ഷയിൽ പിതാവി​​​​​​െൻറ ജന്മ സ്ഥലം എന്ന ഭാഗത്ത്​ ആതിഷ്​ പാകിസ്​താൻ എന്ന്​​ രേഖപ്പെടുത്തിയിരുന്നില്ല എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ആഭ്യന്തരമന്ത്രാലയം അദ്ദേഹത്തി​​െൻറ പൗരത്വ കാർഡ്​ റദ്ദാക്കിയത്​.

Tags:    
News Summary - Aatish Taseer after OCI revocation: ‘India my country’- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.